പ്രശസ്ത ഹാസ്യതാരം ക്രേസി മോഹന്‍ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ക്രേസി മോഹന്‍ അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഹാസ്യത്തിന് പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് ഇദ്ദേഹം... Read More

പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ക്രേസി മോഹന്‍ അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഹാസ്യത്തിന് പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 

1979ല്‍ ക്രേസി ക്രിയേഷന്‍സ് എന്ന പേരില്‍ സ്വന്തമായി ഒരു നാടക സമിതി ആരംഭിച്ചിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം കെ ബാലചന്ദറിന്റെ പൊയ്കള്‍ കുതിരൈ എന്ന ചിത്രത്തിന് സംഭാഷണം എഴുതിയാണ് സിനിമാ രംഗത്തേയ്ക്ക് കടന്ന് വരുന്നത്. വിയറ്റ്നാം കോളനി, മഗളില്‍ മട്ടും തുടങ്ങി നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് മോഹനാണ്. അവ്വൈ ഷണ്‍മുഖി, മൈക്കിള്‍ മദന്‍ കാമരാജന്‍ എന്നീ ചിത്രങ്ങളുടെ സംഭാഷണം ഒരുക്കിയതും അദ്ദേഹമാണ്.

കമല്‍ഹാസനൊപ്പം അഭിനയിച്ച ഹാസ്യ രംഗങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. വസൂല്‍ രാജാ എംബിബിഎസ്, അപൂര്‍വ്വ സഹോദരങ്ങള്‍, മൈക്കിള്‍ മദന കാമരാജന്‍, സതിലീലാവതി, തെനാലി പഞ്ച തന്ത്രം, കാതലാ കാതലാ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO