ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. പത്തനംതിട്ടയില്‍ സമാപിക്കുന്ന തരത്തില്‍ കാല്‍നട ജാഥകള്‍ നടത്താനാണ് തീരുമാനം. രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാല്‍നട ജാഥ നടത്താന്‍ തീരുമാനിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍... Read More

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. പത്തനംതിട്ടയില്‍ സമാപിക്കുന്ന തരത്തില്‍ കാല്‍നട ജാഥകള്‍ നടത്താനാണ് തീരുമാനം. രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാല്‍നട ജാഥ നടത്താന്‍ തീരുമാനിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ മുരളീധരന്‍, ഷാനിമോള്‍ ഉസ്മാന്‍, കൊടിക്കുന്നില്‍ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന നാല് കാല്‍നട ജാഥകളാണ് സംഘടിപ്പിക്കുക. മലബാറില്‍ കെ സുധാകരന്‍ നയിക്കുന്ന വാഹനജാഥയുമുണ്ടാകും. കാല്‍നട ജാഥകള്‍ നവംബര്‍ 15 ന് പത്തനംതിട്ടയില്‍ അവസാനിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO