കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍; നേതാക്കള്‍ സൂചന നല്‍കി

വന്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങിയ ബിജെപിക്ക് തിരിച്ചടിയായി കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏത് സാധ്യതയും ആരായുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന... Read More

വന്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങിയ ബിജെപിക്ക് തിരിച്ചടിയായി കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏത് സാധ്യതയും ആരായുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞിരിക്കുന്നത്.  കോണ്‍ഗ്രസ് ജെഡഎസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏത് സാധ്യതയും ആരായുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞിരിക്കുന്നത്. ഗുലാം നബി ആസാദിനെയും കോണ്‍ഗ്രസ് കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് ജെഡഎസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കി. ജനാതാദളുമായി ചേര്‍ന്ന് മതേതര സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. വൈകീട്ട് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കാണുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO