കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുടെ സ്വര്‍ണനേട്ടം 17 ആയി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 17 ആയി. പു​രു​ഷ​ന്‍​മാ​രു​ടെ 65 കി​ലോ ഗ്രാം ​ഫ്രീ സ്റ്റൈല്‍ ഗു​സ്തി​യി​ല്‍ ബ​ജ്രം​ഗ് പു​നി​യ​യാ​ണ് ഇന്ത്യക്കായി സ്വ​ര്‍​ണം നേ​ടിയ​ത്.  ഇ​തോ​ടെ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ സ്വ​ര്‍​ണ നേ​ട്ടം 17 ആ​യി.... Read More

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 17 ആയി. പു​രു​ഷ​ന്‍​മാ​രു​ടെ 65 കി​ലോ ഗ്രാം ​ഫ്രീ സ്റ്റൈല്‍ ഗു​സ്തി​യി​ല്‍ ബ​ജ്രം​ഗ് പു​നി​യ​യാ​ണ് ഇന്ത്യക്കായി സ്വ​ര്‍​ണം നേ​ടിയ​ത്.  ഇ​തോ​ടെ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ സ്വ​ര്‍​ണ നേ​ട്ടം 17 ആ​യി. ഹരിയാന സ്വദേശിയാണ് ബ​ജ്രം​ഗ് പു​നി​യ​. ഷൂട്ടിംഗില്‍ 25 മീറ്റര്‍ റാപ്പിഡ് എയര്‍ പിസ്റ്റള്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ അനീഷ് പന്‍പാലയും വനിതാ വിഭാഗം 50 മീറ്റര്‍ റൈഫിള്‍സ് ഇനത്തില്‍ തേജസ്വിനി സാവന്തും ഇന്ന് ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുസ്തിയില്‍ ബ​ജ്രം​ഗ് പു​നി​യയുടെ സ്വര്‍ണനേട്ടം. കൂടാതെ 10 വെള്ളിയും 12 വെങ്കലവും ഇന്ത്യന്‍ താരങ്ങളുടെ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗെയിംസില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO