കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് മൂന്നു സ്വര്‍ണം കൂടി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്താം ദിനമായ  ശനിയാഴ്ച  ഇന്ത്യയ്ക്ക്  മൂന്ന് സ്വര്‍ണ്ണം കൂടി ലഭിച്ചു. ബോക്സിംഗ് 45 കിലോ  ഗ്രാം വനിതാ വിഭാഗത്തില്‍ മേരികോം സ്വര്‍ണം നേടിയതിന് പിന്നാലെ 52 കിലോ  ഗ്രാം പുരുഷവിഭാഗത്തില്‍ ഗൗരവ് സോളങ്കിയും സ്വര്‍ണം നേടി.  അതുപോലെ 50 മീറ്റര്‍... Read More

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്താം ദിനമായ  ശനിയാഴ്ച  ഇന്ത്യയ്ക്ക്  മൂന്ന് സ്വര്‍ണ്ണം കൂടി ലഭിച്ചു. ബോക്സിംഗ് 45 കിലോ  ഗ്രാം വനിതാ വിഭാഗത്തില്‍ മേരികോം സ്വര്‍ണം നേടിയതിന് പിന്നാലെ 52 കിലോ  ഗ്രാം പുരുഷവിഭാഗത്തില്‍ ഗൗരവ് സോളങ്കിയും സ്വര്‍ണം നേടി.  അതുപോലെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യയുടെ സഞ്ജീവ് രജ്പുതിന് സ്വര്‍ണ്ണം ലഭിച്ചു. 20 സ്വര്‍ണവും 13 വെള്ളിയും 14 വെങ്കലവും സഹിതം 47 മെഡലോടെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 69 സ്വര്‍ണവും 51 വെള്ളിയും 55 വെങ്കലവുമുള്ള ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 34 സ്വര്‍ണവും 35 വെള്ളിയും 37 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO