ടിറ്റ്ലി ചുഴലിക്കാറ്റ്: ആന്ധ്രയില്‍ എട്ട് പേർ മരിച്ചു; ഒഡീഷയിൽ 3 ലക്ഷം പേരെ ഒഴിപ്പിച്ചു

ടിറ്റ്ലി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ആന്ധ്രയില്‍ എട്ട് പേർ മരിച്ചു. ഇതേത്തുടര്‍ന്ന് ഒഡീഷയിൽ 3 ലക്ഷം പേരെ ഒഴിപ്പിക്കുകയും ചെയ്തു. ഒഡീഷയിലെ ഗഞ്ചം, ഗജാപതി എന്നീ ജില്ലകളില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും തകർത്തു വീണിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ്... Read More

ടിറ്റ്ലി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ആന്ധ്രയില്‍ എട്ട് പേർ മരിച്ചു. ഇതേത്തുടര്‍ന്ന് ഒഡീഷയിൽ 3 ലക്ഷം പേരെ ഒഴിപ്പിക്കുകയും ചെയ്തു. ഒഡീഷയിലെ ഗഞ്ചം, ഗജാപതി എന്നീ ജില്ലകളില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും തകർത്തു വീണിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഗഞ്ചം, പുരി, ഖുദ്ര, കേന്ദ്രപാറ, ജഗത്സിങ്പുർ എന്നീ ജില്ലകളിലെ കളക്ടർമാർക്ക് അടിയന്തിര പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള നിർദേശം നൽകി.
ഒഡീഷയില്‍ ആളപായം ഒന്നും സംഭവിച്ചിട്ടില്ലെന്ന് പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് 8 പേരാണ് മരിച്ചത്. രണ്ടു ജില്ലകളിലും പവർ സപ്ലൈയും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും താറുമാറായിരിക്കുകയാണ്. തീരദേശ ഗ്രാമങ്ങളിൽ റോഡുകൾക്കുൺ കനാലുകൾക്കുൺ കേടുപാട് പറ്റിയിട്ടുണ്ട്.

 
Show Less

No comments Yet

SLIDESHOW

LATEST VIDEO