കാനന പശ്ചാത്തലത്തിലൊരുങ്ങുന്ന ‘ഥന്‍’

വനത്തില്‍ സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ തന്‍റെ കാമുകന്‍റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിഷകൃഷ്ണന്‍ ശ്രമിക്കുന്നു. അവിടെവെച്ച് അമ്പു എന്ന ആദിവാസി അവരെ ആക്രമിക്കുന്നു. ആ ആക്രമണത്തില്‍നിന്നും അവരെ രക്ഷപ്പെടുത്തുന്ന അരവിന്ദന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍, അമ്പുവിന്‍റെയും അവിടുത്തെ... Read More

വനത്തില്‍ സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ തന്‍റെ കാമുകന്‍റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിഷകൃഷ്ണന്‍ ശ്രമിക്കുന്നു. അവിടെവെച്ച് അമ്പു എന്ന ആദിവാസി അവരെ ആക്രമിക്കുന്നു. ആ ആക്രമണത്തില്‍നിന്നും അവരെ രക്ഷപ്പെടുത്തുന്ന അരവിന്ദന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍, അമ്പുവിന്‍റെയും അവിടുത്തെ ആദിവാസികളുടെയും കഥ അവരോട് വിവരിക്കുന്നു.

 

ഒടുവില്‍ താനറിഞ്ഞ ഞെട്ടിക്കുന്ന രഹസ്യങ്ങളുടെ യഥാര്‍ത്ഥ കാരണക്കാര്‍ ആരാണെന്ന് നിഷ സ്വയം തിരിച്ചറിയുന്നു.

 

മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു മഹിള കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, കലാസംവിധാനം, ചമയം, കോസ്റ്റ്യൂം, സംഘട്ടനം, ഡബ്ബിംഗ്, നിര്‍മ്മാണം തുടങ്ങി പത്തുകാര്യങ്ങള്‍ ‘ഥന്‍’-ലൂടെ നിര്‍വ്വഹിച്ച് ഗിന്നസ് റിക്കോര്‍ഡ് ലക്ഷ്യമിടുന്നു. അഡ്വക്കേറ്റ് മായാശിവയാണ് ചരിത്രപരമായ ഈ ഉദ്യമത്തിന് പിന്നില്‍. ‘അമ്പു’ എന്ന ആദിവാസിയെ അവതരിപ്പിക്കുന്നത് മായയുടെ ഭര്‍ത്താവ് ‘ശിവ’യാണ്. കേരള വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനും സൈക്ലിംഗില്‍ ദേശീയ ഗെയിംസ് മെഡലിസ്റ്റുമാണ് ശിവ. അവരുടെ മകന്‍, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യദേവ് ചിത്രത്തിലൊരു സുപ്രധാനവേഷം അവതരിപ്പിക്കുന്നു.

 

ബാനര്‍ ആദിത്യദേവ് ഫിലിംസ്, ഛായാഗ്രഹണം അരുണ്‍. കെ.വി, എഡിറ്റിംഗ് ശ്രീരാജ് എസ്.ആര്‍, പശ്ചാത്തലസംഗീതം സജീവ് മംഗലത്ത്, സൗണ്ട് എഫക്ട്സ് രാജ് മാര്‍ത്താണ്ഡം, ശബ്ദമിശ്രണം വിനോദ് പി. ശിവറാം, ഡി.ഐ. കളറിസ്റ്റ് മഹാദേവന്‍. എം സ്റ്റുഡിയോ, പാക്കേജ് ചിത്രാഞ്ജലി

 

ശിവ, ആദിത്യദേവ്, ലക്ഷ്മി, കുമാരി കൃഷ്ണ എന്നിവരഭിനയിച്ചിരിക്കുന്നു.

 

തിരുവനന്തപുരം, വിതുര വനമേഖലയിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം നടന്നത്. ചിത്രത്തിന് ലഭിക്കുന്ന കളക്ഷന്‍റെ അന്‍പതുശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. പി.ആര്‍.ഒ അജയ്തുണ്ടത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO