സമ്പൂര്‍ണ്ണ ദ്വൈവാരഫലം 2018 ഫെബ്രുവരി 1 മുതല്‍ 12 വരെ (1193 മകരം 18 മുതല്‍ 29 വരെ)

    സമ്പൂര്‍ണ്ണ ദ്വൈവാരഫലം 2018 ഫെബ്രുവരി 1 മുതല്‍ 12 വരെ (1193 മകരം 18 മുതല്‍ 29 വരെ) ഗ്രഹപ്പകര്‍ച്ചകള്‍ ശുക്രന്‍: 2018 ഫെബ്രുവരി 6 ന് ചൊവ്വാഴ്ച പകല്‍ 11... Read More

 

 


സമ്പൂര്‍ണ്ണ ദ്വൈവാരഫലം 2018 ഫെബ്രുവരി 1 മുതല്‍ 12 വരെ (1193 മകരം 18 മുതല്‍ 29 വരെ)


ഗ്രഹപ്പകര്‍ച്ചകള്‍
ശുക്രന്‍: 2018 ഫെബ്രുവരി 6 ന് ചൊവ്വാഴ്ച പകല്‍ 11 മണി 59 മിനിട്ടിന്
ശുക്രന്‍ മകരത്തില്‍ നിന്ന് കുംഭംരാശിയിലേക്ക് മാറുന്നു


മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
പൊതുവെ ഗുണപ്രദമായി അനുഭവങ്ങളെ പ്രതീക്ഷിക്കാം. കൂടുതല്‍ കരുത്തും, ഊര്‍ജ്ജസ്വലതയും ധൈര്യവും, കൈവരും. ജീവിതഗുണപ്രാപ്തിയ്ക്കായി പലതും ചെയ്യാന്‍ സാധിക്കും. ദീര്‍ഘവീക്ഷണത്തോടുകൂടി പ്രവര്‍ത്തിക്കും. തൊഴില്‍ പങ്കാളികളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കും. ഭാര്യയുമായി ബന്ധപ്പെട്ട് നല്ല കാര്യങ്ങള്‍ നടക്കാന്‍ യോഗം. അവര്‍ക്ക് ആഗ്രഹിച്ചിരുന്ന ജോലി ലഭ്യതയുണ്ടാകും. ബന്ധുക്കളില്‍ നിന്ന് ലഭിക്കാനുള്ള സ്വത്തുക്കള്‍ ലഭിക്കും. സാമ്പത്തിക ഉയര്‍ച്ചയുണ്ടാകും, സന്താനങ്ങളുടെ ഉപരിപഠനം സാദ്ധ്യമാകും. കൃഷി ആദായകരമാകും. ഗവണ്‍മെന്‍റ് ജോലി ലഭ്യതയുണ്ടാകും. സര്‍ക്കാര്‍ രംഗത്തു നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കും. ഗൃഹനിര്‍മ്മാണം സാധ്യമാകും.
സര്‍ക്കാര്‍ ജോലിക്കാര്‍ക്കും, മറ്റ് പ്രമോഷന്‍ സാധ്യതയുണ്ട്. ആഗ്രഹാനുസരണമുള്ള വിവാഹത്തിനും, യോഗം കാണുന്നുണ്ട്. ആരോഗ്യം മെച്ചപ്പെട്ടതാകും. കലാ-സാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഐശ്വര്യത്തിനും ഉയര്‍ച്ചയ്ക്കും അവസരലബ്ധിയും ഉണ്ടാകും.
എന്നാല്‍ ശരീരത്തിന് വീഴ്ച സംഭവിച്ചോ അപകടങ്ങള്‍ മൂലമോ ദുരിതങ്ങള്‍ സംഭവിക്കാം. വളരെ ശ്രദ്ധിക്കേണ്ട സമയം.

പരിഹാരം: ശിവങ്കല്‍ അഘോരമന്ത്രാര്‍ച്ചന, ഭദ്രയ്ക്ക് നടകുരുതി, വിഷ്ണുവിങ്കല്‍ വ്യാഴാഴ്ച നെയ്യ് വി ളക്ക്, പാല്‍പായസം, ഭഗവതിക്ക് ശ്രീസൂക്തം, കടുംപായസം, അയ്യപ്പന് ശനിയാഴ്ച നെയ്യ് വി ളക്ക്, ഭാഗ്യസൂക്താര്‍ച്ചന.

 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

ഈ നക്ഷത്രക്കാര്‍ക്ക് കഠിനവിഷമാവസ്ഥകള്‍ക്ക് കുറച്ചുനാള്‍ അല്‍പ്പം ആശ്വാസം ഉണ്ടാകും, സാമ്പത്തികരംഗം മധ്യവര്‍ത്തിയായി അനുഭവപ്പെടും. ചിലപ്പോള്‍ കടപ്പെടാനും ഇട വരും, ആരോഗ്യരംഗം അത്ര മെച്ചം ആയിരിക്കില്ല. അനാവശ്യവിഷമങ്ങളും മനക്ലേശങ്ങളും തലപൊക്കും. ജോലിസംബന്ധമായ അലച്ചില്‍ കൊണ്ടുള്ള ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരും. യാത്രകളില്‍ പലപ്പോഴും അസ്വസ്ഥതകള്‍ അനുഭവപ്പെടും. സ്വന്തം വാഹനത്തിലുള്ള യാത്രകളില്‍ വളരെ ശ്രദ്ധിച്ച് നീങ്ങേണ്ടതാണ്.
കുടുംബജീവിതം അത്ര മെച്ചപ്പെട്ടതായിരിക്കില്ല. മാതാപിതാക്കന്മാരെക്കൊണ്ട് മനക്ലേശം ഉണ്ടാകാം. അവ മൂലം വിഷമതകള്‍ അലട്ടാവുന്നതും ആകുന്നു. അകാരണ കലഹങ്ങളില്‍പ്പെടാന്‍ ഇടകാണുകയാല്‍ ശ്രദ്ധിച്ച് നീങ്ങുക.
എന്നാല്‍ ആഗ്രഹാനുസരണമുള്ള വിവാഹം നടക്കാന്‍ ഇടയുണ്ട്, കരാര്‍ ജോലിക്കാര്‍ക്ക് പുത്തന്‍ ഓഫര്‍ വന്നുചേരും. കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നെത്തും. കച്ചവടക്കാര്‍ക്ക് കച്ചവടവര്‍ദ്ധനവിന് ഇടയുണ്ടെങ്കിലും ധനം നഷ്ടപ്പെടാന്‍ ഇടകാണുകയാല്‍ ശ്രദ്ധിക്കുക. വിലപ്പെട്ട വസ്തുക്കളുടെ നഷ്ടത്തിനോ, പണം അപഹരിക്കപ്പെടാനോ, കടംകൊടുത്തവ തിരികെ ലഭിക്കാതിരിക്കാനോ ഇട കാണുന്നു. സഹോദരിമാരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കാം. സ്ഥലം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, അതിനുള്ള അവസരം കാണുന്നു.

പരിഹാരം: ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ച ഉമാമഹേശ്വര പുഷ്പാഞ്ജലി, പുറവിളക്കും തെളിച്ച് പ്രാര്‍ത്ഥന, സൂര്യക്ഷേത്രത്തില്‍ ഞായറാഴ്ച തൊഴുത് പ്രാര്‍ത്ഥന. അയ്യപ്പന് ശനിയാഴ്ച നീരാജനം, എളളുപായസനേദ്യം. വ്യാഴാഴ്ച വിഷ്ണുവിങ്കല്‍ പാല്‍പായസം, സുദര്‍ശനമന്ത്രാര്‍ച്ചന, നവഗ്രഹ സ്തോത്ര ജപം, വിഷ്ണുനാമ പാരായണം.

 

 

മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര,  പുണര്‍തം 1, 2, 3 പാദങ്ങള്‍) 
ആഗ്രഹാനുസരണമുള്ള യാത്രകളില്‍ ഏറെക്കുറെ വിജയസാധ്യത കാണുന്നു. ആരോഗ്യപരമായി ഗുണപ്രദമെങ്കിലും, മറ്റുള്ളവരുടെ ക്ലേശദുരിതങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. പങ്കാളികളെ കൊണ്ടുള്ള പ്രയാസാനുഭവങ്ങള്‍ ഏറെ ദോഷം ഉണ്ടാക്കും. അപകീര്‍ത്തി, ഭയം ഇവ അലട്ടാം. മറ്റുള്ളവരുമായി(വിശേഷാല്‍ പുരുഷന്‍/സ്ത്രീകളോട്) ഇടപെടുമ്പോള്‍ കരുതലോടുകൂടി വേണം. പ്രണയസാഫല്യംസാക്ഷാത്ക്കരിക്കപ്പെടും.
സാമ്പത്തികം, തൊഴില്‍ ഇവ ദോഷമില്ലാതെ നടക്കും. എങ്കിലും ജോലിയില്‍ കൃത്യനിഷ്ഠത പാലിക്കപ്പെടാന്‍ ഇടയില്ല.
അവസരങ്ങള്‍ വിനിയോഗിക്കുന്നതില്‍ വീഴ്ചകള്‍ വന്നുചേരാം. അനാവശ്യയാത്രകളും ഏതെങ്കിലും കാര്യസാദ്ധ്യത്തിനുള്ള അലച്ചിലിനും അവകാശം കാണുന്നുണ്ട്. അലര്‍ജി, ആസ്ത്മ രോഗങ്ങള്‍ അല്‍പ്പം കഠിനതരമാകാന്‍ ഇടയുണ്ട്. സൈന്യത്തിലും പോലീസിലുള്ളവര്‍ക്ക് ഉയര്‍ച്ചയും അംഗീകാരങ്ങളും ലഭിക്കാന്‍ ഇടയുണ്ട്. കാല്‍മുട്ടിന് രോഗം ഉള്ളവര്‍ ശ്രദ്ധിക്കുക.
എന്നാല്‍ കണ്ടകശ്ശനി ദോഷാനുഭവം കൂടി കാണുകയാല്‍ തടസ്സങ്ങളും വിഘ്നങ്ങളും വൈഷമ്യങ്ങളും വളരെയേറെ അനുഭവിക്കേണ്ടതായി വരും.

 

പരിഹാരം: ശനിയാഴ്ച ശിവങ്കല്‍ മൃത്യുഞ്ജയഹോമം, ശാസ്താവിന് എള്ളുകിഴി തെളിച്ച എള്ളുപായസനേദ്യം, ശനീശ്വരക്ഷേത്രദര്‍ശനം ഭജനം, സര്‍പ്പക്കാവില്‍ നൂറും പാലും, സര്‍പ്പം പാട്ടും, വ്യാഴാഴ്ച വിഷ്ണുവിങ്കല്‍ പാല്‍പായസം നെയ്യ് വിളക്ക്.

 

കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം) 
ഈ സമയം സമ്മിശ്രാവസ്ഥയില്‍ അനുഭവപ്പെടാം. എല്ലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, എല്ലാ തലങ്ങളിലും നേരിയ ഉണര്‍വ്വ് അനുഭവപ്പെടും. ഗൃഹാന്തരീക്ഷം തൃപ്തികരമായിരിക്കും. അകാരണകാര്യങ്ങളെ കൊണ്ട് ചില പൊട്ടിത്തെറികള്‍ സംഭവിക്കാമെന്ന് കാണുന്നു. ആരോഗ്യാവസ്ഥ, വാതാദിരോഗങ്ങളുടെ പ്രയാസങ്ങള്‍ ഇവ അനുഭവപ്പെടാം. പ്രവൃത്തികളില്‍ കാലതാമസം നേരിടാം. തടസ്സങ്ങള്‍ എല്ലാ രംഗങ്ങളിലും ബുദ്ധിമുട്ടിക്കും. പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്. കടം വാങ്ങുക വഴി ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയേറും.
തൊഴില്‍രംഗം മെച്ചപ്പെടുന്നതും കുടുംബപുരോഗതിക്കുവേണ്ടി ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതുമാകുന്നു. വീടിന്‍റെ പുതുക്കിപണികള്‍ സാധ്യമാകും. ജലാശയങ്ങള്‍ കുഴിക്കാന്‍ സാധിക്കും. കൃഷി ഭൂമികള്‍ പാകപ്പെടുത്താനും, പുതിയ കൃഷിപ്പണികള്‍ ചെയ്യാനും ഇടവരും. ആട ആഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാനുള്ള യോഗം കാണുന്നുണ്ട്. നാല്‍ക്കാലി സമ്പത്തുകളുടെ ലഭ്യതയും കാണുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജോലിക്കാര്‍ക്കും ജോലിമാറ്റം ഉണ്ടാകാനിടയുണ്ട്. സമയം തൃപ്തികരമല്ല എന്നതുകൊണ്ട് ആചാരപരമായ പ്രാര്‍ത്ഥനകളാലും വിവേകത്തോടും കൂടി നീങ്ങുക.

പരിഹാരം: ശിവങ്കല്‍ ജലധാര, ഉമാമഹേശ്വര പൂജ, ഭഗവതിയിങ്കല്‍ ശ്രീസൂക്തം കടുംപായസം, സര്‍പ്പക്കാവില്‍ നൂറും പാലും, സര്‍പ്പം പാട്ടും യക്ഷിനടയില്‍ വറപ്പൊടി നേദ്യം, വിഷ്ണുവിങ്കല്‍ പാല്‍പായസം വ്യാഴാഴ്ച.

 

ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)
ഈ നക്ഷത്രജാതര്‍ക്ക് ഈ സമയം ഗ്രഹനിലവശാല്‍ സൂര്യന്‍, ബുധന്‍ 6 ലും ശുക്രന്‍ 6-ാം തീയതി വരെ 6 ലും ശേഷം 7 ലും ചൊവ്വ 4 ലും ശനി 5 ലും വ്യാഴം 3 ലും വരികയാല്‍.
പ്രയാസങ്ങളുടെ അവസ്ഥ തുടരുന്നതാകുന്നു. കാര്യങ്ങളുടെ സമത്വാവസ്ഥയ്ക്ക് ഈശ്വരപൂജകളും പ്രാര്‍ത്ഥനകളും അനിവാര്യമാകുന്നു. അനാരോഗ്യം അലട്ടാം. ഷുഗര്‍ രോഗികള്‍ ശ്രദ്ധിക്കുക. തൊഴില്‍രംഗത്ത് ചില, പുരോഗതികള്‍ അനുഭവപ്പെടും. എന്നാല്‍ സാമ്പത്തിക ഭദ്രതയ്ക്ക് അവകാശം കാണുന്നില്ല. ചെലവാധിക്യം ഇത് താളം തെറ്റിക്കും. സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ ലഭ്യതയ്ക്കുള്ള യോഗം കാണുന്നു. നിയമനസാദ്ധ്യത കാത്തിരിക്കുന്നവര്‍ക്ക് അത് ലഭിക്കാന്‍ ഇട കാണുന്നു. ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്കും നല്ല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില പ്രയാസങ്ങള്‍ കടന്നുവരും. മടിയും അലസതയും അനുഭവപ്പെടും.
ദേഷ്യഭാവം വര്‍ദ്ധിച്ചുവരാം. കാര്യമില്ലാത്ത കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കും. ഗൃഹനിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുമെന്ന് കാണുന്നു. സ്ഥലലഭ്യതയോ വാങ്ങാനുള്ള തീരുമാനങ്ങളോ ഉണ്ടാകും. വാഹനലഭ്യതയും കാണുന്നു. സൈനിക ഉദ്യോഗസ്ഥര്‍ക്കും പോലീസ് വിഭാഗക്കാര്‍ക്കും ഉയര്‍ച്ച, പ്രൊമോഷന്‍. സാമ്പത്തികരംഗത്ത് നേരിയ ഉണര്‍വ്വുണ്ടായാലും, സാമ്പത്തിക പ്രയാസങ്ങള്‍ അകലുകയില്ല. ഈശ്വരസേവകളെ കൊണ്ടും ധര്‍മ്മപ്രവൃത്തികളെകൊണ്ടും കഴിയേണ്ടതിന്‍റെ ആവശ്യകത കാണുന്നു.

പരിഹാരം: വിഷ്ണുവിങ്കല്‍ വിഷ്ണു അഷ്ടോത്തരം, വ്യാഴാഴ്ച ജപിക്കുകയും ക്ഷേത്രത്തില്‍ ആയൂര്‍സൂക്താര്‍ച്ചന, പാല്‍പായസം നടത്തുകയും ചെയ്യുക. ഭദ്രയിങ്കല്‍ ശത്രുസംഹാരപുഷ്പാഞ്ജലി, ഭദ്രദീപം തെളിയിക്കുകയും ചെയ്യുക. ശിവങ്കല്‍ മൃത്യുഞ്ജയം, ശാസ്താവിങ്കല്‍ പുഷ്പാഞ്ജലി, നെയ്യ് വിളക്ക്(ശനിയാഴ്ച), കൃഷ്ണന് തൃക്കൈവെണ്ണ, സര്‍പ്പക്കാവില്‍ നൂറും പാലും സര്‍പ്പം പാട്ടും നടത്തുക.

 

കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര, 1, 2 പാദങ്ങള്‍) 

ഗുണാധിക്യം പ്രതീക്ഷിക്കാം. ശനിയുടെ ദോഷങ്ങള്‍ അനുഭവിക്കേണ്ടതാണ്. ചില വൈഷമ്യങ്ങളോടുകൂടി ഈ സമയം നീങ്ങേണ്ടതായി കാണുന്നു. ഗൃഹനിര്‍മ്മാണത്തിനുള്ള ആഗ്രഹത്തിന് സാക്ഷാത്ക്കാരമുണ്ടാകും. ഇതിനായുള്ള സാമ്പത്തിക ലഭ്യത സാധ്യമാകും. ലോണ്‍ ലഭ്യത കാണുന്നു. ചിട്ടികള്‍ പിടിക്കാന്‍ ഇടവരും. സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി ചില സമ്പാദ്യപദ്ധതികളില്‍ നിക്ഷേപിക്കാന്‍ ഇട കാണുന്നു. കുടുംബത്തുനിന്നും ലഭിക്കാനുള്ള സ്വത്തുക്കള്‍ ലഭിക്കാന്‍ ഇട കാണുന്നു. ആഗ്രഹാനുസരണമുള്ള വിവാഹലബ്ധി, ബന്ധുക്കളുമായി സംയോഗത്തിനുള്ള അവസരലബ്ധി ഇവയുമുണ്ടാകും. കുറച്ചുനാളുകളായി ആഗ്രഹിച്ചിരുന്നതും, നടപ്പാകാത്തതുമായ തീര്‍ത്ഥാടനയോഗം കാണുന്നു. ആരോഗ്യം ഗുണപ്രദമെങ്കിലും അലര്‍ജി, ശ്വാസം മുട്ടല്‍ രോഗങ്ങളുടെ വര്‍ദ്ധനവിന് സാധ്യത കാണുന്നു. റിയല്‍ എസ്റ്റേറ്റ്, സ്വയംതൊഴില്‍, വാണിജ്യം ഈ മേഖലയില്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാകാന്‍ വൈകും. മത്സരപരീക്ഷകള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് വിജയത്തിന് സാധ്യത കാണുന്നു. നിയമന ഉത്തവുകള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരലബ്ധി കാണുന്നു. കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മെച്ചപ്പെട്ട കാലം. യാത്രകള്‍ വളരെ ശ്രദ്ധിക്കണം, പ്രതിയോഗികള്‍ തലപൊക്കി നേര്‍ക്കുനേര്‍ വരാം. കേസുകളില്‍പ്പെടാനും സാധ്യതകള്‍ കാണുന്നുണ്ട്.
ഗുണാനുഭവങ്ങള്‍ തടസ്സപ്പെടാം. ബന്ധുക്കളുടെ വിയോഗദുഃഖവും അലട്ടാം, ജോലിസ്ഥലങ്ങളില്‍ മാറ്റം സംഭവിക്കാം. കരുതലോടെ എല്ലാ കാര്യങ്ങളെയും കാണേണ്ട സമയം ഈശ്വരപ്രാര്‍ത്ഥനകളും ദാനധര്‍മ്മങ്ങളും വേണം. ശ്രദ്ധിച്ചു നീങ്ങുക.

പരിഹാരം: ശിവങ്കല്‍ ജലധാര, ശിവാഷ്ടക ജപം, ശ്രീകൃഷ്ണക്ഷേത്രത്തില്‍ പാല്‍പായസ നേദ്യം, ശനിയാഴ്ച അയ്യപ്പന് നീരാജനം, നെയ്യ് വിളക്ക്, വിഷ്ണു അഷ്ടോത്തരി നാമജപം(വ്യാഴാഴ്ച), ഭഗവതിക്ക് കടുംപായസം, ശ്രീസൂക്തം, ഭദ്രയിങ്കല്‍ കുരുതി പുഷ്പാഞ്ജലി.

 

തുലാക്കൂറ് : (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍) 
സാധാരണപോലെ നീങ്ങണമെങ്കില്‍ ഈശ്വരപ്രാര്‍ത്ഥനകളും പരിഹാരങ്ങളാലും കഷ്ടകാലം നീങ്ങേണ്ടതായ ആവശ്യകത കാണുന്നു. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടും. അനാവശ്യയാത്രകള്‍ ദോഷത്തെ ചെയ്യുന്നതാകുന്നു. അധികമായ ജോലിഭാരം വന്നുചേരും. സാമ്പത്തികം, ചെലവുകളുടെ ആധിക്യം കാരണം മിച്ചസാദ്ധ്യത കാണുന്നില്ല. കിട്ടാനുള്ള ധനം പോലും വ്യതിചലിച്ച് മാറിപ്പോകുകയോ കാലതാമസം നേരിടുകയോ ചെയ്യാം. സ്വജനങ്ങളാലോ, സുഹൃത്തുക്കളെക്കൊണ്ടോ വിലപ്പെട്ട വസ്തുക്കളുടെ നഷ്ടത്തിന് സാധ്യത. ധനം കൊടുക്കുന്നതും വാങ്ങുന്നതുകൊണ്ടും തൃപ്തികരമല്ലാത്ത അനുഭവം വന്നുഭവിക്കും. ശകാരത്തിനും ശിക്ഷാനടപടികള്‍ക്കും വിധേയരാകേണ്ടി വരാം.
സ്വഗൃഹത്തില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടാകും. ഹൃദ്രോഗികളും അലര്‍ജി രോഗപീഡകള്‍ അനുഭവിക്കുന്നവര്‍ക്കും രോഗാധിക്യത്തിന് സാധ്യത. പണയ ഉരുപ്പടികള്‍ നഷ്ടപ്പെടാനുള്ള സാധ്യത.
എന്നാല്‍ ഗൃഹനിര്‍മ്മാണതീരുമാനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. വിവാഹ ആലോചനകള്‍ സഫലീകൃതമാകും. വിദേശവാസം ആഗ്രഹിക്കുന്നവര്‍ക്ക്, അതിനുള്ള അവസരങ്ങള്‍ വന്നുചേരുന്നതാകുന്നു. സമയത്തുണ്ടാകേണ്ട ഗുണലബ്ധി കുറഞ്ഞു കാണുന്നു. എന്നാല്‍ കഠിനതരങ്ങളായ അനുഭവദോഷങ്ങളും കുറഞ്ഞും കാര്യങ്ങള്‍ മെല്ലെ സാധാരണ പോലെ നീങ്ങുന്നതായും അനുഭവത്തില്‍ വരാം.

പരിഹാരം: ശിവങ്കല്‍ മൂന്ന് പ്രദക്ഷിണം വച്ച് തൊഴുത് പ്രാര്‍ത്ഥന, മൃത്യുഞ്ജയഹോമം, ഭഗവതിയിങ്കല്‍ കടുംപായസം, ഉടയാട സമര്‍പ്പണവും(വെള്ളിയാഴ്ച), വിഷ്ണുവിങ്കല്‍ സഹസ്രനാമാര്‍ച്ചന, നെയ്യ് വിളക്ക്, പാല്‍പായസം.

 

വൃശ്ചികക്കൂറ് : (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട) 
വിഷമാവസ്ഥകളുടെ അധികരണത്തിന് തെല്ലാശ്വാസം ഉണ്ടാകുന്നതാകുന്നു. ആരോഗ്യപരമായ ഉണര്‍വ്വും, കാര്യനിര്‍വ്വഹണത്തില്‍ ഊര്‍ജ്ജസ്വലതയും കൈവരും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുചെയ്യും. മണ്ണില്‍, പണിയെടുക്കാനും കൃഷിജോലികള്‍ ചെയ്യാനുമുള്ള ത്വര വര്‍ദ്ധിക്കാം. ഡ്രൈവിംഗ് പഠനം, കമ്പ്യൂട്ടര്‍ പഠനം ഇവയ്ക്ക് സാധ്യത, സ്ഥലം പൈതൃകമായുള്ളത് ലഭിക്കുകയോ, പുതിയത് വാങ്ങാനുള്ള ആഗ്രഹത്തിന് ഫലം കാണുകയോ ചെയ്യും. പ്രവൃത്തിമേഖലയില്‍ ഉണര്‍വ്വും ഊര്‍ജ്ജസ്വലതയും കൈവരും. ആരോഗ്യസംരക്ഷണത്തിന് സാധിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതികരംഗങ്ങളിലുള്ള ഉപരിപഠനലഭ്യത കാണുന്നു. പോലീസ്, പട്ടാളം ഇത്യാദി രംഗങ്ങളില്‍ ജോലി കാത്തിരിക്കുന്നവര്‍ക്ക് അതിനുള്ള യോഗം ഉണ്ട്. സര്‍ക്കാര്‍ ജോലി പ്രതീക്ഷിക്കുന്നവര്‍ക്കും ഫലലബ്ധിയുണ്ടാകും. കരാര്‍, നിര്‍മ്മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല കാലം. കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മെച്ചപ്പെട്ട സമയമല്ല. ഏറ്റെടുത്ത കാര്യങ്ങള്‍ക്ക് വ്യതിചലനം സംഭവിക്കാം. ഭരണാധിപന്മാരെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടും. ചില അവസരങ്ങളില്‍ ക്ഷോഭിച്ച് സംസാരിക്കേണ്ടി വരും. കടം വാങ്ങാന്‍ ഇടവരും. വീട്ടമ്മമാര്‍ക്ക് മാനസികാസ്വസ്ഥതയ്ക്ക് ഭംഗം വരുന്ന കാര്യങ്ങള്‍ ഉണ്ടാവാം. സാമ്പത്തികരംഗം പൊതുവില്‍ മോശമല്ലാത്ത നിലയിലായിരിക്കും.

പരിഹാരം: ഭദ്രയിങ്കല്‍ ഭദ്രദീപം, നെയ്യ് വിളക്ക്, ദീപാരാധന ദര്‍ശനം, സുബ്രഹ്മണ്യങ്കല്‍ ദര്‍ശനം പ്രാര്‍ത്ഥന, നരസിംഹസ്വാമിക്ക്, പാനകനേദ്യം, നരസിംഹമന്ത്രാര്‍ച്ചന, വ്യാഴാഴ്ച അഷ്ടോത്തരശതനാമാവലി ജപം, ഭഗവതിയിങ്കല്‍ വെള്ളിയാഴ്ച ഐക്യമത്യം, കടുംപായസം, ശാസ്താവിങ്കല്‍ ശനിയാഴ്ച നീരാജനം.

 

ധനുക്കൂറ് : (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം) 

ഈ സമയം പ്രധാനമായും ഗുണലബ്ധിയുള്ളത് തന്നെയായിരിക്കും. എന്നാല്‍ ജന്മശ്ശനി ദോഷം ഉണ്ടാവുക കൊണ്ട് എല്ലാ രംഗങ്ങളിലും ഒരു മന്ദിപ്പ് അനുഭവപ്പെടും.
ഗൃഹനിര്‍മ്മാണത്തിനായുള്ള ആലോചനകള്‍ സജീവമാകും. അത് നടപ്പാക്കാന്‍ പ്രയത്നിക്കുകയും, അതിനുള്ള സാമ്പത്തികാനുകൂല്യം ലഭിക്കാന്‍ ഇടവരുന്നതുമാകുന്നു. ബന്ധുക്കളുടെ സഹായങ്ങള്‍ ഉണ്ടാകും. വിദേശജോലി ആഗ്രഹിക്കുന്നവര്‍ക്ക് നല്ല രീതിയിലുള്ള അവസരങ്ങള്‍ കൈവരും.
പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്ന, സ്വയം തൊഴില്‍ അവസരങ്ങള്‍ യഥാര്‍ത്ഥമാകുകയും അതുവഴി ഉന്നതിയെ പ്രാപിക്കാനും ഇടവരും. സമൂഹത്തിനും, ഗൃഹത്തിനുംവേണ്ടി പ്രയോജനപ്രദങ്ങളായ കാര്യങ്ങളെ ചെയ്യാന്‍ സാധിക്കും. നല്ല ബന്ധുക്കളുമായി സംയോഗത്തിനുള്ള അവസരം വരും. സാമ്പത്തിക സഹായലഭ്യതയും, പാരിതോഷികങ്ങള്‍ ലഭിക്കാനും യോഗം കാണുന്നു. പ്രശസ്തി കൈവരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റത്തോടുകൂടിയുള്ള പ്രൊമോഷന്‍ കിട്ടാം.
എന്നാല്‍ ആത്മസംഘര്‍ഷങ്ങള്‍ അനാവശ്യ തടസ്സം, കാലതാമസം, ക്ഷീണം ഇവകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. ആരോഗ്യസംരക്ഷയ്ക്കായി പണം ചെലവഴിക്കേണ്ട ഒരു സാഹചര്യം ഉണ്ടാകാം. വ്യവഹാരങ്ങളില്‍പ്പെട്ട് ദുരിതാനുഭവത്തിനും ഇടയുണ്ടാകും. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കാതെ വരികകൊണ്ട് ദൂഷ്യം ഭവിക്കാം.

പരിഹാരം: ശനിയാഴ്ച ശിവങ്കല്‍ മൃത്യുഞ്ജയഹോമം, അയ്യപ്പന് നീരാജനം, ശിവാഷ്ടകജപം, സൂര്യക്ഷേത്രത്തില്‍(ഞായര്‍) ദിവസം സൂര്യനമസ്ക്കാരം, ഭദ്രയിങ്കല്‍ ചൊവ്വാഴ്ച നടകുരുതി, വിഷ്ണു ക്ഷേത്രങ്ങളില്‍ തൊഴുത് പ്രാര്‍ത്ഥന, പാല്‍പായസം, നെയ്യ് വിളക്ക്, പുഷ്പാഞ്ജലി ഇവ നടത്തുകയും ചെയ്യുക.

 

മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍) 

ആരോഗ്യപരമായും തൊഴില്‍രംഗത്തും വിഷമവാസ്ഥകളെ അഭിമുഖീകരിക്കേണ്ടതായി വരും. അലര്‍ജി, ആസ്ത്മാരോഗാദികള്‍ മൂര്‍ച്ഛിക്കാം ശ്രദ്ധിക്കുക. പകര്‍ച്ചവ്യാധികളെയും ഭയക്കേണ്ടസമയം. അധികമായ അലച്ചിലുകള്‍ വേണ്ടിവരും. അസ്ഥിരോഗങ്ങളുടെ ക്ലേശങ്ങളും സഹിക്കേണ്ടിവരും. അനാവശ്യ ചെലവുകളും യാത്രകളും വേണ്ടിവരും. ആശുപത്രിജീവിതത്തിനും അവകാശം കാണുന്നുണ്ട്.
എന്നാല്‍ 6-ാം തീയതിയിലെ ശുക്രന്‍റെ സ്ഥിതിവരികയാല്‍ തൊഴില്‍രംഗം സാധാരണപോലെ വരുന്നതും ചില പുതിയ ഓഫറുകള്‍ വരുന്നതുമാകുന്നു. കച്ചവടക്കാര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ധരാളം വന്നെത്തും. വിവാഹാന്വേഷകര്‍ക്ക് അനുയോജ്യമായ ആലോചനകള്‍ വന്നെത്തും. പുതുവസ്ത്രങ്ങള്‍, ആഭരണങ്ങള്‍ ഇവയുടെയും ലഭ്യതകാണുന്നുണ്ട്. ഗൃഹോപകരണങ്ങള്‍ വാങ്ങാം. അലങ്കാരവസ്തുക്കള്‍ വീട്ടിലേക്ക് വാങ്ങാം. ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയത്ത് അതിനുള്ള അവസരം വന്നെത്തും. കുടുംബവിഹിത ലഭ്യതയും കാണുന്നു. ഭരണാധിപന്മാര്‍ക്ക് വിഷമാവസ്ഥകളെ അതിജീവിച്ചും ഗുണലബ്ധിയുണ്ടാക്കാന്‍ സാധിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും ഊര്‍ജ്ജസ്വലതയോടുംകൂടി ഉദ്യോഗത്തില്‍ വിരാജിക്കാന്‍ സാധിക്കും. പ്രശംസകള്‍ക്ക് പാത്രമാകാനും അവസരം ഉണ്ടാകും. ബന്ധുജനങ്ങളുടെ സഹായം കിട്ടും, പരിസരക്കാരുമായി സ്നേഹത്തോടും പ്രയോജനപ്രദങ്ങളായ അവസ്ഥകളോടും നീങ്ങാന്‍ ഇടവരും. എന്നാല്‍ ആരോഗ്യപരമായി സമയം ഒട്ടും തൃപ്തികരമല്ല

പരിഹാരം: ശിവങ്കല്‍ മൃത്യുഞ്ജയഹോമം, പായസനേദ്യം, പിന്‍വിളക്ക്, കൂവളമാല. ശ്രീകൃഷ്ണക്ഷേത്രത്തില്‍ സുദര്‍ശനമന്ത്രാര്‍ച്ചന, തൃക്കൈവെണ്ണ, ശനിയാഴ്ച ശാസ്താവിന് നീരാജനം, എള്ളുപായസം. വിഷ്ണു അഷ്ടോത്തരശതനാമാ വലി ജപിക്കുക.

 

കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങള്‍ ചതയം പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍) 
ചില വിഷമാവസ്ഥകളെ അഭിമുഖീകരിക്കേണ്ടിവരാം. എന്നാല്‍ നമ്മുടെ ആഗ്രഹങ്ങളെ സഫലീകരിക്കാന്‍ പര്യാപ്തവുമാകുന്നു ഈ സമയം. പുതിയ അവസരങ്ങളും പുത്തന്‍ ആശയങ്ങള്‍കൊണ്ടുള്ള നേട്ടങ്ങളും ഉണ്ടാകും. സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. സൈഡ് ബിസിനസ്സുകളില്‍ എത്തിപ്പെടാന്‍ ഇടയുണ്ട്. സുഹൃത്തുക്കളുടെയോ ബന്ധുജനങ്ങളുടെയോ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കാം. ആഗ്രഹാനുസരണം കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഇടവരും. സാമ്പത്തിക പുരോഗതിയുണ്ടാകും.സഹോദരഗുണം ഉണ്ടാകും. ആത്മീയ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇടവരും. ശാരീരികസുഖം ലഭിക്കും. എല്ലായിടത്തും അംഗീകാരം ലഭിക്കും. കുടുംബത്തിനുവേണ്ടി ദീര്‍ഘവീക്ഷണത്തോടുകൂടിയ പല നല്ല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. വിവാഹാന്വേഷകര്‍ക്ക് കാര്യസാദ്ധ്യത.
വിദേശങ്ങളില്‍ ജോലിക്കുശ്രമിക്കുന്നവര്‍ക്കും നല്ല അവസരങ്ങള്‍ വന്നുചേരും. ഊഹക്കച്ചവടക്കാര്‍ക്കും നല്ലകാലം. ഭരണാധിപന്മാര്‍ക്ക് ഏക്കാലത്തേയും മികച്ചപ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും.

പരിഹാരം: ശിവങ്കല്‍ പഞ്ചാക്ഷരിജപിച്ച പ്രദക്ഷിണം, മൃത്യുഞ്ജയം, കൃഷ്ണന് തൃക്കൈവെണ്ണ, ഭഗവതിക്ക് ശ്രീസൂക്തം, പായസം നേദിക്കുക.

 

മീനക്കൂറ് : (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
കഠിനതരങ്ങളായ അനുഭവദോഷങ്ങള്‍ക്ക് തെല്ല് ശാന്തിയുണ്ടാകും. ചില രംഗങ്ങളില്‍ പുരോഗതിയുടെ ചലനങ്ങള്‍ അനുഭവപ്പെടാം. തൊഴില്‍ രംഗത്ത് അനാവശ്യ അസ്വസ്ഥതകള്‍ വന്നെത്തും. കൃത്യതപാലിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കാവുന്നതുമാകുന്നു. സഹപ്രവര്‍ത്തകരില്‍നിന്നും ചില ദോഷാനുഭവങ്ങള്‍ പ്രതീക്ഷിക്കുക. ഏറ്റെടുക്കുന്ന ജോലികളില്‍ സാമ്പത്തികപരാജയം അനുഭവപ്പെടാം.കയോ കൂടുതല്‍ നിക്ഷേപങ്ങള്‍ വേണ്ടിവരാം. സാമ്പത്തികം കൈമോശം വരാം. വിലപ്പെട്ട വസ്തുക്കളുടെ നഷ്ടമോ, തസ്കരഭയമോ ഉണ്ടാകാം. സ്വന്തം വാഹനത്തില്‍നിന്നും ദുരിതങ്ങള്‍ പ്രതീക്ഷിക്കാം.
തക്കസമയത്ത് ഭാഗ്യാനുഭവങ്ങളും തേടിവരാം.മെന്നും കാണുന്നുണ്ട്. സര്‍ക്കാര്‍ തലങ്ങളില്‍നിന്നും ലഭിക്കാവുന്ന ആനുകൂല്യം, സ്ഥിരമോ, താല്‍ക്കാലികമോ ആയ ജോലി, ലോണ്‍ ഇവ പ്രതീക്ഷിക്കാം. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഫലവത്താകും. കേസ്സുകളില്‍ ഒത്തുതീര്‍പ്പോ, വിജയമോ ഉണ്ടാകും. ദൂരെയുള്ള കുടുംബാംഗങ്ങളുടെ ഒത്തുചേരലിന് ഇടവരും. വിവാഹാന്വേഷകര്‍ക്ക് ആഗ്രഹസാഫല്യയോഗം ഉണ്ടാകാം. എല്ലാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സമയം സമ്മിശ്രാവസ്ഥയില്‍ അനുഭവപ്പെടുമെന്നുകാണുന്നു.
പങ്കാളികളെക്കൊണ്ടുള്ള തൃപ്തിയില്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടാകും. ആരോഗ്യക്ഷയം, അസ്ഥിരോഗങ്ങളാല്‍ പീഡ അനുഭവിക്കേണ്ടിവരാം.

പരിഹാരം: വിഷ്ണുവിങ്കള്‍ ആയൂര്‍സൂക്തം, പാല്‍പായസം, വ്യാഴാഴ്ച, അഷ്ടോത്തരമോ, സഹസ്രനാമജപമോ ചെയ്യുക. ശിവന് പ്രദോഷദര്‍ശനം, അഭിഷേകം, ഭദ്രയിങ്കല്‍ ഭദ്രദീപം തെളിച്ച് ഭാഗ്യസൂക്താര്‍ച്ചന, ശനിയാഴ്ച ശിവങ്കല്‍ മൃത്യുഞ്ജയാര്‍ച്ചന, ശാസ്താവിന് നീരാജനം, സര്‍പ്പക്കാവില്‍ വിളക്ക് മഞ്ഞപ്പൊടി, ദേവാലയദര്‍ശനം ഇവ നടത്തുക. ആഞ്ജനേയന് വെറ്റിലമാല.

 

 

ജ്യോത്സ്യന്‍ എം.എസ്സ്. ശിവജി
9447568365

 

 

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO