ആയുഷ്മാന്‍ ഭാരത് കേരളം ഉപേക്ഷ കാട്ടരുത്

ലക്ഷോപലക്ഷം സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രയോജനപ്പെടുന്ന ഈ പദ്ധതി ലോകത്തെ ഏറ്റവും ബൃഹത്തായ ആരോഗ്യസുരക്ഷാപദ്ധതിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്തുകോടിയിലേറെ നിര്‍ദ്ധനകുടുംബങ്ങളിലെ അമ്പതുകോടിയോളം പേര്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കാനാണ് പദ്ധതിയില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്ത് 8 ശതമാനം ഗ്രാമീണ കുടുംബങ്ങളും 82... Read More

ലക്ഷോപലക്ഷം സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രയോജനപ്പെടുന്ന ഈ പദ്ധതി ലോകത്തെ ഏറ്റവും ബൃഹത്തായ ആരോഗ്യസുരക്ഷാപദ്ധതിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്തുകോടിയിലേറെ നിര്‍ദ്ധനകുടുംബങ്ങളിലെ അമ്പതുകോടിയോളം പേര്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കാനാണ് പദ്ധതിയില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്ത് 8 ശതമാനം ഗ്രാമീണ കുടുംബങ്ങളും 82 ശതമാനം നഗരപ്രദേശകുടുംബങ്ങളും ചികിത്സയ്ക്കായി യാതൊരുവിധ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമില്ലാത്തവരാണെന്ന് ഒരു ദേശീയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന് പ്രേരകമായത് ആ കണ്ടെത്തലാണ്.
ഗ്രാമങ്ങളിലെ 8.03 കോടി കുടുംബങ്ങള്‍ക്കും, നഗരങ്ങളിലെ 2.33 കോടി കുടുംബങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനാണ് തീരുമാനം. അതനുസരിച്ച് ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. അര്‍ബുദം, ഹൃദ്രോഗം എന്നീ മഹാ വ്യാധികള്‍ ഉള്‍പ്പെടെ 1300 രോഗങ്ങള്‍ക്ക് ഈ പരിരക്ഷ ലഭ്യമാണ്. സര്‍ക്കാരിന്‍റേയും സ്വകാര്യ മേഖലയിലേയും 13,000 ആശുപത്രികളില്‍നിന്ന് ഈ സൗജന്യചികിത്സ ലഭ്യമാക്കും. കുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണമോ പ്രായമോ ഈ സൗജന്യ ചികിത്സ ലഭിക്കുന്നതിന് ബാധകമല്ല.

കേരളത്തെ സംബന്ധിച്ചിടത്തോളം ആയുഷ്മാന്‍ ഭാരതിന്‍റെ സ്വീകാര്യത ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. ആ പദ്ധതിക്കായി കേന്ദ്രവുമായി കരാറൊപ്പിടാതിരിക്കുന്ന പഞ്ചാബ്, ഒറീസ, തെലുങ്കാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളോടൊപ്പം കേരളവുമുണ്ട്. അങ്ങനെപദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ആ സംസ്ഥാനങ്ങള്‍ക്ക് അവയുടേതായ കാരണങ്ങളുണ്ടാകാം.

പ്രളയ ദുരന്തത്തിന്‍റെ ആഘാതം പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ലെങ്കിലും നവകേരള സൃഷ്ടിക്കുവേണ്ടിയുള്ള തയ്യാറെടുപ്പിലാണല്ലോ സംസ്ഥാനസര്‍ക്കാര്‍. ആ സൃഷ്ടിക്കായി ചെലവിടുന്ന തുകയില്‍ ഒരു ഭാഗം ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ വഹിക്കേണ്ടിവരുന്ന ചെലവിലേക്ക് വകയിരുത്താനാവില്ലേ? നവകേരള സൃഷ്ടി അര്‍ത്ഥപൂര്‍ണ്ണമാകുന്നതിന് ആരോഗ്യവും ദീര്‍ഘായുസുമുള്ള ജനത അനിവാര്യമാണ്. ആ അനിവാര്യത നിറവേറ്റാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് അനല്‍പമായൊരു പങ്ക് വഹിക്കാനാകും. അതുകൊണ്ടുതന്നെ ആ പദ്ധതി കേരളം സ്വീകരിക്കാതെ ഉപേക്ഷ കാട്ടുന്നത് വിവേകമല്ലെന്ന് മാത്രമല്ല ക്രൂരതയുമാണ്.

 

16-31 ഒക്ടോബര്‍ ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO