ദുല്‍ഖറിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കാര്‍വാന്‍ ഓഗസ്റ്റ് 10 ന്

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കാര്‍വാന്‍  ഓഗസ്റ്റ് 10 ന്  റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.  നേരത്തെ ജൂണ്‍ 1ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു  പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു. ഇര്‍ഫാന്‍ ഖാനും മിഥില പാല്‍ക്കറുമാണ്... Read More

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കാര്‍വാന്‍  ഓഗസ്റ്റ് 10 ന്  റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.  നേരത്തെ ജൂണ്‍ 1ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു  പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു. ഇര്‍ഫാന്‍ ഖാനും മിഥില പാല്‍ക്കറുമാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും മിഥില പാല്‍ക്കറുമാണ് നായികാനായകന്മാര്‍. ഇരുവരുടേയും ബോളിവുഡ് അരങ്ങേറ്റ ചിത്രൺകൂടിയാണ് കാര്‍വാന്‍. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷ്ക ഫിലിംസിന്‍റെ ബാനറില്‍ റോണി സ്ക്രീവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO