ഏകാദശിയും വ്രതവും

    വിഷ്ണുക്ഷേത്രങ്ങളില്‍ ഏകാദശിക്ക് പ്രത്യേകസ്ഥാനമാണുള്ളത്. തിഥികളില്‍ പതിനൊന്നാമതായി വരുന്നതാണ് ഏകാദശി. ഏകം+ശതം എന്ന് പിരിക്കപ്പെടുന്നതാണ് ഏകാദശിയായത്. ഏകം എന്നാല്‍ ഒന്ന് ശതം എന്നാല്‍ പത്ത്. പത്തും ഒന്നും പതിനൊന്ന്. ഗായത്രിയേക്കാള്‍ മികച്ച മന്ത്രമില്ല,... Read More

 

 

വിഷ്ണുക്ഷേത്രങ്ങളില്‍ ഏകാദശിക്ക് പ്രത്യേകസ്ഥാനമാണുള്ളത്. തിഥികളില്‍ പതിനൊന്നാമതായി വരുന്നതാണ് ഏകാദശി. ഏകം+ശതം എന്ന് പിരിക്കപ്പെടുന്നതാണ് ഏകാദശിയായത്. ഏകം എന്നാല്‍ ഒന്ന് ശതം എന്നാല്‍ പത്ത്. പത്തും ഒന്നും പതിനൊന്ന്. ഗായത്രിയേക്കാള്‍ മികച്ച മന്ത്രമില്ല, അമ്മയേക്കാള്‍ വലിയ ദൈവമില്ല, കാശിയേക്കാള്‍ മികച്ച തീര്‍ത്ഥമില്ല. ഏകാദശിയേക്കാള്‍ ഉന്നതമായ വ്രതമില്ല എന്നാണ് ഈ വ്രതത്തിന്‍റെ മഹിമയെക്കുറിച്ച് പറയാറ്.

 

 

ഏകാദശിവ്രതം അനുഷ്ഠിക്കാന്‍ ഏറ്റവും കുറഞ്ഞ പ്രായം എട്ട് വയസ്സും ഏറ്റവും കൂടിയ പ്രായം എണ്‍പത് വയസ്സുമാണ്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഏവര്‍ക്കും ഏകാദശിവ്രതം അനുഷ്ഠിക്കാവുന്നതാണ്. ഓരോ മാസത്തിലും ശുക്ലപക്ഷത്തിലും കറുത്തപക്ഷത്തിലും ഏകാദശികള്‍ അനുഷ്ഠിക്കണമെന്നാണ് ശാസനം അനുശാസിക്കുന്നത്. നമ്മുടെ പൂര്‍വ്വികര്‍ ഇങ്ങനെ അനുഷ്ഠിച്ചും പോന്നിരുന്നു. ധര്‍മ്മശാസ്ത്രത്തില്‍, ‘അഷ്ടവര്‍ഷാധിക; മര്‍ത്യ’ എന്നാണ് ഇതിനെക്കുറിച്ച് പറയുന്നത്. അഷ്ടം എന്നാല്‍ എട്ട്; വര്‍ഷാധിക എന്നാല്‍ എണ്‍പത്. മര്‍ത്യ എന്നാല്‍ മനുഷ്യനായി പിറന്ന എല്ലാവരും എന്ന് പൊരുള്‍.

 

ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ മറ്റൊരുനന്മയും നമ്മുടെ കാരണവന്മാര്‍ കണ്ടെത്തിയിരുന്നു. നമ്മുടെ ദേശം തന്നെ ഒരുനേരം ഭക്ഷണം കഴിക്കാതിരുന്നാല്‍, ഭക്ഷണം മിച്ചം, അതുകൊണ്ട് ആവശ്യവും കുറയും. ഭക്ഷണം കഴിക്കാതെ എങ്ങനെ ജീവിക്കാനാവും എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നേക്കാം. നമ്മളെക്കൊണ്ട് സാധിക്കും എന്ന് പറഞ്ഞുതുടങ്ങുന്ന ഒരു പ്രവര്‍ത്തിയും പരാജയപ്പെടുകയില്ല. മഹാരാഷ്ട്രയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും ഏകാദശിനാളില്‍ അമ്മമാര്‍ പാല് നല്‍കാതിരുന്നിട്ടും, ആ കുട്ടികള്‍ക്ക് ദൈവാനുഗ്രഹത്താല്‍ ആരോഗ്യപരമായ ദോഷമൊന്നും സംഭവിക്കുകയില്ലെന്ന് വിശ്വസിച്ചതും അവരുടെ മനോബലത്തിന്‍റെ നിദര്‍ശനമാണ്. ഒന്നും കഴിക്കാതെയിരിക്കാനാവില്ല എങ്കില്‍ ഒരുനേരം പാല്, ഒരുനേരം പഴം, മറ്റൊരുനേരം പഴച്ചാറ് കുടിക്കാം. യാതൊരു കാരണവശാലും അരിഭക്ഷണം കഴിക്കരുത്.

 

ഇതാണ് ഏകാദശിയുടെ വ്രതരീതി. ഇനി തങ്ങളുടെ വീട്ടില്‍ തൊട്ടുകൂടായ്മയാണ് പുലയാണ് അതുകൊണ്ട് ഏകാദശിവ്രതം അനുഷ്ഠിക്കാനാവില്ല എന്നുപറഞ്ഞ് ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. എന്തുകൊണ്ടെന്നാല്‍ പുലയുള്ളവര്‍ക്കും ഈ വ്രതം അനുഷ്ഠിക്കാമെന്ന് ശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. ആരോഗ്യമുള്ള ശരീരത്തോടുകൂടിയ ആര്‍ക്കും ഏകാദശിവ്രതം അനുഷ്ഠിക്കാവുന്നതാണ്.

 

 

വിഷ്ണുദാസന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO