മനം കവരാന്‍ ആവേശപൂര്‍വ്വം ‘കായംകുളം കൊച്ചുണ്ണി’

'കായംകുളം കൊച്ചുണ്ണി', അന്നും ഇന്നും കേരളീയരുടെ കഥകള്‍ക്കൊപ്പമുണ്ട്. കെട്ടുകഥയല്ല, ജീവിതം തന്നെ. എന്നിട്ടും കൊച്ചുണ്ണിയെക്കുറിച്ച് ആര്‍ക്കും അറിയാത്ത ഒരു രഹസ്യത്തിന്‍റെ അകത്തളങ്ങളിലേക്ക് ക്യാമറയുമായി ചെല്ലുന്ന സിനിമ ഇതാ ഒരുങ്ങുന്നു. കായംകുളം കൊച്ചുണ്ണി എന്നുതന്നെയാണ് പേര്.... Read More

‘കായംകുളം കൊച്ചുണ്ണി’, അന്നും ഇന്നും കേരളീയരുടെ കഥകള്‍ക്കൊപ്പമുണ്ട്. കെട്ടുകഥയല്ല, ജീവിതം തന്നെ. എന്നിട്ടും കൊച്ചുണ്ണിയെക്കുറിച്ച് ആര്‍ക്കും അറിയാത്ത ഒരു രഹസ്യത്തിന്‍റെ അകത്തളങ്ങളിലേക്ക് ക്യാമറയുമായി ചെല്ലുന്ന സിനിമ ഇതാ ഒരുങ്ങുന്നു. കായംകുളം കൊച്ചുണ്ണി എന്നുതന്നെയാണ് പേര്. വിശേഷങ്ങളൊന്നും ചേരാത്തത്ര സത്യസന്ധമായ ജീവിതമായതിനാല്‍ അറിയപ്പെടുന്ന പേരുതന്നെ സിനിമയ്ക്കും ഇട്ടു. അതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

 

വ്യത്യസ്തങ്ങളായ സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി.’ വിജയചിത്രങ്ങളാല്‍ അനുഗൃഹീതനായ നിവിന്‍പോളിയാണ് കായംകുളം കൊച്ചുണ്ണി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത്തിക്കര പക്കി എന്ന ശക്തമായ കഥാപാത്രമായി മോഹന്‍ലാലും എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

 

 

കാലവും ജീവിതവും സംസ്ക്കാരവും സമന്വയിക്കുന്ന കായംകുളം കൊച്ചുണ്ണിയെ ദൃശ്യവല്‍ക്കരിക്കുവാന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും കൂട്ടരും ക്രിയേറ്റീവ് മീറ്റിംഗ് തന്നെ സംഘടിപ്പിച്ചു. മലയാളത്തില്‍ ഇത്തരത്തില്‍ ഒരു ക്രിയേറ്റീവ് ടീം ഉണ്ടാകുന്നതുതന്നെ ആദ്യമാണ്.

 

തിരക്കഥയെഴുതുന്നതിന് മുമ്പേ ആര്‍ട്ട്, കോസ്റ്റ്യൂം, മേക്കപ്പ് എന്നിങ്ങനെ ചിത്രത്തിന്‍റെ എല്ലാ വിഭാഗങ്ങളിലും അവരുടേതായ ഗവേഷണങ്ങള്‍ നടത്തുവാന്‍ ഒരു പ്രത്യേക റിസര്‍ച്ച് വിംഗ്തന്നെ സജ്ജമാക്കിയിരുന്നു. ഓരോ വിഭാഗക്കാരും കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ചശേഷം അതാത് വിഭാഗത്തിലുള്ള തലവന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ നേതൃത്വത്തില്‍ ക്രിയേറ്റീവ് മീറ്റിംഗ് സംഘടിപ്പിച്ചു. കൊച്ചുണ്ണി ജീവിച്ച ഒരു കാലഘട്ടം പുനര്‍സൃഷ്ടിക്കുകയെന്ന കഠിനമായ പ്രയത്നത്തെ ലഘൂകരിക്കാന്‍ ഈ ക്രിയേറ്റീവ് മീറ്റിംഗിന് സാധിച്ചു.

 

എവിടെ, എപ്പോള്‍ എങ്ങനെയെല്ലാം ഷൂട്ട് ചെയ്യാം, മേക്കപ്പ്, കോസ്റ്റ്യൂം എങ്ങനെയായിരിക്കണമെന്നുള്ള ഓരോ കാര്യങ്ങള്‍ക്കും അന്തിമതീരുമാനം കൈക്കൊള്ളുവാനും കൃത്യസമയത്തുതന്നെ ചിത്രീകരണം പൂര്‍ത്തിയാക്കുവാനും സാധിച്ചു. 165 ദിവസം കൊണ്ട് കൊച്ചി, മാംഗ്ലൂര്‍, ഉഡുപ്പി, ഗോവ, പാലക്കാട്, ശ്രീലങ്ക എന്നിവിടങ്ങളിലായി മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഷൂട്ടിംഗിനെക്കുറിച്ച് വളരെ വ്യക്തമായ രൂപരേഖയും ആര് എന്തൊക്കെ എപ്പോള്‍ എങ്ങനെ ചെയ്യണമെന്നതും ഈ ക്രീയേറ്റീവ് മീറ്റിംഗുകൊണ്ട് സാധിച്ചു. ശ്രീഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണി എന്ന പീരിയോഡിക്കല്‍ ബിഗ്ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

 

നിവിന്‍പോളി, സണ്ണിവെയ്ന്‍, ബാബുആന്‍റണി, സുധീര്‍കരമന, സുദേവ്, മണികണ്ഠന്‍, സിദ്ധാര്‍ത്ഥ്ശിവ, ജൂഡ്ആന്‍റണി, ഷൈന്‍ടോം, പത്മരാജന്‍ രതീഷ്, മുകുന്ദന്‍, മാമുക്കോയ, സുനില്‍സുഖദ, സാദിഖ്, ഇടവേളബാബു, അനീഷ് ജി. മേനോന്‍, അമിത് ചക്കാലയ്ക്കല്‍, എം.എസ്. ഭാസ്ക്കര്‍, വിഷ്ണുപ്രകാശ്, വിജയന്‍ കാരന്തൂര്‍, സുദില്‍കുമാര്‍, പ്രിയാ ആനന്ദ്, പ്രിയങ്ക, അശ്വനി, സുസ്മിത റായ്, തെസ്നിഖാന്‍ എന്നിവരാണ് മറ്റു പ്രമുഖതാരങ്ങള്‍. ഒപ്പം മലയാളത്തിലെ മറ്റു നടീനടന്മാരും വിദേശികളും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

 

 

 

ബോബി സഞ്ജയ് തിരക്കഥ, സംഭാഷണമെഴുതുന്നു. പ്രശസ്ത ക്യാമറമാന്‍ ബിനോദ് പ്രധാന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഷോബിന്‍ കണ്ണങ്ങാട്, റഫീഖ് അഹമ്മദ്, എന്നിവരുടെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം പകരുന്നു.

 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുത്താസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുധാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ബാബു, കല വൈഷ്ണവി റെഡ്ഡി, മേക്കപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് സിനറ്റ്സേവ്യര്‍, പരസ്യകല തോട്ട് സ്റ്റേഷന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വി.ബോസ്, അസോസിയേറ്റ് ഡയറക്ടര്‍ ദിനേശ് മേനോന്‍.

 

ഓണത്തിന് ഗോകുലം മൂവീസ് റിലീസ് കായംകുളം കൊച്ചുണ്ണി തിയേറ്ററിലെത്തിക്കുന്നു.

എ.എസ്. ദിനേശ്

Show Less

No comments Yet

SLIDESHOW

LATEST VIDEO