കാതറിന്‍ തെരേസയുടെ നായകനാകുന്ന ഫഹദ്

വീണ്ടും ഒരു വ്യത്യസ്ത മുഖവുമായി എത്താനുള്ള ഒരുക്കങ്ങളിലാണ് ഫഹദ് ഫാസില്‍. നവാഗതനായ വിവേകിന്‍റെ 'ആണെങ്കിലും അല്ലെങ്കിലും' ആണ് ചിത്രം. ഒരു മോഡേണ്‍ കഥാപാത്രമാണ് ഫഹദിന്‍റേത്. നായിക കാതറിന്‍ തെരേസ. 2010 ല്‍ പൃഥ്വിരാജിനൊപ്പം ത്രില്ലറില്‍... Read More

വീണ്ടും ഒരു വ്യത്യസ്ത മുഖവുമായി എത്താനുള്ള ഒരുക്കങ്ങളിലാണ് ഫഹദ് ഫാസില്‍. നവാഗതനായ വിവേകിന്‍റെ ‘ആണെങ്കിലും അല്ലെങ്കിലും’ ആണ് ചിത്രം. ഒരു മോഡേണ്‍ കഥാപാത്രമാണ് ഫഹദിന്‍റേത്. നായിക കാതറിന്‍ തെരേസ. 2010 ല്‍ പൃഥ്വിരാജിനൊപ്പം ത്രില്ലറില്‍ അഭിനയിച്ചതിനുശേഷം വീണ്ടും കാതറിന്‍ മോളിവുഡ്ഡിലെത്തുന്നു. പരസ്യചിത്രങ്ങളിലൂടെയും കാതറിന്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. കാതറിന്‍റേത് ഒരു നാടന്‍ കഥാപാത്രമാണ്. റൊമാന്‍സും സൗഹൃദവും പ്രമേയമാകുന്ന ചിത്രം. ‘ഫഹദിന്‍റെ കൂട്ടുകാരനായി സണ്ണിവെയ്നിനെയാണ് ആദ്യം കരാര്‍ ചെയ്തിരുന്നത്. പക്ഷേ ‘കായംകുളം കൊച്ചുണ്ണി’യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സണ്ണി തിരക്കിലാണ്. അതിനാല്‍ ഷറഫുദ്ദീന്‍ ഫഹദിനൊപ്പം അഭിനയിക്കുന്നു.’ സംവിധായകന്‍ വ്യക്തമാക്കി. രഞ്ജിപണിക്കര്‍, ധര്‍മ്മജന്‍, അലന്‍സിയര്‍, തെസ്നിഖാന്‍, രമേഷ്പിഷാരടി, ഷമ്മിതിലകന്‍, പ്രേംകുമാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO