അങ്കമാലി ഡയറീസിന്റെ തെലുങ്ക് റീമേക്ക് ‘ഫലക്ക്‌നുമ ദാസ്’ ട്രെയ്‌ലർ

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലയാള ചിത്രം അങ്കമാലി ഡയറീസിന്റെ തെലുങ്ക് പതിപ്പാണ് ഫലക്ക്‌നുമ ദാസ്. ചിത്രത്തിന്റെ ട്രെയലര്‍ പുറത്തിറങ്ങി. വിശ്വാക് സെന്നാണ് സംവിധാനം. ചിത്രത്തില്‍ പെപ്പെയെന്ന പ്രധാന കഥാപാത്രമായും വിശ്വാക് എത്തുന്നു. ചിത്രത്തിന് സംഗീതം... Read More

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലയാള ചിത്രം അങ്കമാലി ഡയറീസിന്റെ തെലുങ്ക് പതിപ്പാണ് ഫലക്ക്‌നുമ ദാസ്. ചിത്രത്തിന്റെ ട്രെയലര്‍ പുറത്തിറങ്ങി. വിശ്വാക് സെന്നാണ് സംവിധാനം. ചിത്രത്തില്‍ പെപ്പെയെന്ന പ്രധാന കഥാപാത്രമായും വിശ്വാക് എത്തുന്നു. ചിത്രത്തിന് സംഗീതം നല്‍കുന്നത് വിവേക് സാഗര്‍ ആണ്. നാല് ഭാഷകളില്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയിട്ടുണ്ട്. അങ്കമാലി ഡയറീസിന്റേതായി വരുന്ന ആദ്യ റീമേക്ക് കൂടിയാണ് ഫലക്ക്‌നുമ ദാസ്. ചിത്രത്തിന്റെ മറാഠി റീമേക്കിന്റെ പേര് കോലാപൂര്‍ ഡയറീസ് എന്നാണ്.

 

‘അങ്കമാലി’യിലെ പോര്‍ക്ക് ബിസിനസ് ആയിരുന്നു ലിജോ ചിത്രത്തിന്റെ പശ്ചാത്തലമെങ്കില്‍ തെലുങ്കിലെത്തുമ്പോള്‍ മട്ടണ്‍ ബിസിനസ് ആണ് പശ്ചാത്തലം. സലോനി മിശ്ര, ഹര്‍ഷിത ഗൗര്‍, തരുണ്‍, ഉത്തേജ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിദ്യാസാഗര്‍ ചിന്തയാണ് ഛായാഗ്രഹണം. കരാട്ടെ രാജുവാണ് നിര്‍മ്മാണം.

Show Less

No comments Yet

SLIDESHOW

LATEST VIDEO