മൈക്കിള്‍ ജാക്‌സന്‍റെ പിതാവ് അന്തരിച്ചു

പോപ് സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജാക്‌സന്‍റെ പിതാവ് ജോ ജാക്‌സന്‍(89) അന്തരിച്ചു. പാന്‍ക്രിയാറ്റിക് കാന്‍സറിനെത്തുടര്‍ന്ന് ലാസ് വേഗാസിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൈക്കിള്‍ ജാക്‌സന്‍റെ ഒന്‍പതാം ചരമവാര്‍ഷികത്തിനു രണ്ടു ദിവസത്തിനു ശേഷമാണ് ജോയുടെ മരണം. 2009... Read More

പോപ് സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജാക്‌സന്‍റെ പിതാവ് ജോ ജാക്‌സന്‍(89) അന്തരിച്ചു. പാന്‍ക്രിയാറ്റിക് കാന്‍സറിനെത്തുടര്‍ന്ന് ലാസ് വേഗാസിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൈക്കിള്‍ ജാക്‌സന്‍റെ ഒന്‍പതാം ചരമവാര്‍ഷികത്തിനു രണ്ടു ദിവസത്തിനു ശേഷമാണ് ജോയുടെ മരണം. 2009 ജൂണ്‍ 25 നായിരുന്നു മൈക്കിള്‍ ജാക്‌സന്‍ അന്തരിച്ചത്. ജോ ജാക്‌സന്‍റെ സംഗീത പിന്തുണയാണ് ലോകത്തിന് മൈക്കിള്‍ ജാക്‌സനെ സമ്മാനിച്ചത്. തന്‍റെ മക്കളായ ജാക്കി, ടിറ്റോ, ജെര്‍മെയ്ന്‍, മാര്‍ലണ്‍, മൈക്കിള്‍ എന്നിവരെ ഉള്‍പ്പെടുത്തി 1965ലാണ് ഇദ്ദേഹം സംഗീത ബാന്‍ഡ് ആരംഭിക്കുന്നത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO