പ്രണവിന്‍റെ മുത്തച്ഛനായി ഫാസില്‍

സംവിധായകന്‍ ഫാസില്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' എന്ന ചിത്രത്തില്‍ ഫാസിലും മോഹന്‍ലാലും ഒരുമിച്ചഭനയിക്കുന്നു എന്നത് ഇതിനോടകം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അതേത്തുടര്‍ന്നാണിപ്പോള്‍ പുതിയ വാര്‍ത്തയും.   ഇക്കുറി ഫാസില്‍... Read More

സംവിധായകന്‍ ഫാസില്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ ഫാസിലും മോഹന്‍ലാലും ഒരുമിച്ചഭനയിക്കുന്നു എന്നത് ഇതിനോടകം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അതേത്തുടര്‍ന്നാണിപ്പോള്‍ പുതിയ വാര്‍ത്തയും.

 

ഇക്കുറി ഫാസില്‍ അഭിനയിക്കുന്നത് കുഞ്ഞാലിമരക്കാറുടെ ജീവചരിത്രകഥ പറയുന്ന ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന സിനിമയിലാണ്. സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലും ഫാസിലും ഒരുമിക്കുമ്പോള്‍ പുതിയ ചില നിറമുള്ള ചിത്രങ്ങള്‍കൂടി മലയാളസിനിമയുടെ ചരിത്രത്തിലേക്ക് വന്നെത്തുകയാണ്.

 

 

പ്രിയദര്‍ശനും മോഹന്‍ലാലും പഴയ ചങ്ങാതിമാര്‍. മോഹന്‍ലാലിനെ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ സിനിമയില്‍ അവതരിപ്പിച്ചത് ഫാസില്‍. ഇവര്‍ മൂന്നുപേരും ഇപ്പോള്‍ മറ്റൊരു സിനിമയില്‍ ഒത്തുചേരുന്നു.

 

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇവര്‍ മൂന്നുപേരും ഒത്തുചേരുന്നത് ഇതാദ്യമല്ല.
ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയ്ക്കുവേണ്ടി ഇവര്‍ ഒരുമിച്ചിട്ടുള്ളതാണ് ‘മണിച്ചിത്രത്താഴി’ന്‍റെ ഏതാനും രംഗങ്ങള്‍ ഷൂട്ട് ചെയ്തത് പ്രിയദര്‍ശനായിരുന്നു.

 

 

ഫാസില്‍ ‘ലൂസിഫറി’ല്‍ അഭിനയിച്ചത് പുരോഹിതന്‍റെ വേഷത്തിലായിരുന്നുവെങ്കില്‍ മരക്കാറില്‍ പ്രണവിന്‍റെ മുത്തച്ഛന്‍റെ വേഷത്തിലാണ് അഭിനയിക്കുന്നത്. അതിലും ഒരു കൗതുകം തെളിഞ്ഞുകിടക്കുന്നു.

 

‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ വില്ലന്‍ വേഷത്തിലൂടെ വന്ന് സൂപ്പര്‍ നായകനായി വന്ന മോഹന്‍ലാല്‍ എന്ന നടന്‍റെ മകന്‍ പ്രണവ് ചെയ്യുന്ന കഥാപാത്രത്തിന്‍റെ മുത്തച്ഛന്‍ വേഷമാണ് ഫാസില്‍ കൈകാര്യം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഫാസില്‍ തന്നെ സംവിധാനം ചെയ്ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലും ഫാസില്‍ അഭിനയിച്ചിട്ടുണ്ട്. ഫാസിലിന്‍റെ തന്നെ മറ്റുചില സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

 

കൗതുകം ഇനിയുമുണ്ട്. ‘കയ്യെത്തും ദൂരത്ത്’ എന്ന സിനിമയ്ക്കുവേണ്ടി പുതിയ നായകനെ അന്വേഷിക്കുന്ന സമയം. പലരേയും നോക്കി വരുന്നതിനിടയില്‍ പൃഥ്വിരാജും ഫാസിലിന്‍റെ മുന്നില്‍ നായകനാകാനെത്തി. എന്നാല്‍, ഫാസിലിന്‍റെ മനസ്സിലെ സങ്കല്‍പ്പത്തിനൊത്ത് പൃഥ്വിരാജിനെ കാണാന്‍ കഴിയാതിരുന്നതിനാല്‍ ഫാസില്‍ പൃഥ്വിയെ മടക്കി അയയ്ക്കുകയാണ് ചെയ്തത്. ഫഹദാണ് ഒടുവില്‍ ആ സിനിമയില്‍ നായകനായത്.

 

കാലചക്രം തിരിഞ്ഞപ്പോള്‍ പൃഥ്വിരാജ് നായകനായി. ഇപ്പോള്‍ സംവിധായകനുമായി. പൃഥ്വി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫാസില്‍ അഭിനയിക്കുന്നു.

 

കുഞ്ഞാലിമരക്കാറിന്‍റെ ചിത്രീകരണം ഇപ്പോള്‍ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ തുടരുകയാണ്.

ജി. കൃഷ്ണന്‍
Show Less

No comments Yet

SLIDESHOW

LATEST VIDEO