ചിത്രീകരണത്തിനിടെ ജിറഫിന്‍റെ ആക്രമണത്തില്‍ സംവിധായകന്‍ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പൂര്‍ടില്‍ വനത്തിനുള്ളില്‍ വച്ച്‌ സിനിമാ ചിത്രീകരണം നടക്കുന്നത്തിനിടെയിലായിരുന്നു സംഭവം. 47കാരനായ കാര്‍ലോസ് കാര്‍വാലോയാണ് കൊല്ലപ്പെട്ടത്. ജിറാഫിന്റെ തലകൊണ്ടുള്ള ഇടിയേറ്റ് ഏതാണ്ട് അഞ്ച് മീറ്റര്‍ ഉയരത്തിലേക്കു തെറിച്ചു പോയ കാര്‍ലോസ് തലയടിച്ചു നിലത്തു വീഴുകയായിരുന്നു.... Read More

ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പൂര്‍ടില്‍ വനത്തിനുള്ളില്‍ വച്ച്‌ സിനിമാ ചിത്രീകരണം നടക്കുന്നത്തിനിടെയിലായിരുന്നു സംഭവം. 47കാരനായ കാര്‍ലോസ് കാര്‍വാലോയാണ് കൊല്ലപ്പെട്ടത്. ജിറാഫിന്റെ തലകൊണ്ടുള്ള ഇടിയേറ്റ് ഏതാണ്ട് അഞ്ച് മീറ്റര്‍ ഉയരത്തിലേക്കു തെറിച്ചു പോയ കാര്‍ലോസ് തലയടിച്ചു നിലത്തു വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ കാര്‍ലോസിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്ലെന്‍ ആഫ്രിക് എന്ന സ്വകാര്യ വന്യജീവി പാര്‍ക്കില്‍ വച്ചാണ് കാര്‍ലോസ് സിനിമ ചിത്രീകരിച്ചുകൊണ്ടിരുന്നത്. വന്യജീവികളുടെ സാന്നിധ്യം ആവശ്യമുള്ള രംഗമായതിനാല്‍ സഫാരി പാര്‍ക്കിന്റെ ഉള്‍മേഖലയിലായിരുന്നു ചിത്രീകരണം. ജിറാഫും മാനുകളും ഉള്‍പ്പടെയുള്ള ജീവികള്‍ മേയാനെത്തുന്ന പുല്‍മേട് ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ജിഫാഫിന്‍ കൂട്ടം സിനിമാ സംഘത്തിന്റെ പരിസരത്തായി മേയുന്നുണ്ടായിരുന്നു. പൊതുവെ സമാധാനപ്രിയരും പേടിയുള്ളവരുമായ ജീവികളാണ് ജിറാഫുകള്‍. ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ഷോട്ടിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സംവിധായകനും ക്യാമറാമാനും ചേര്‍ന്ന് മറ്റുള്ളവരുടെ അടുത്തു നിന്ന് അല്‍പം മാറി നില്‍ക്കുമ്ബോളായിരുന്നു ജിറാഫിന്റെ അപ്രതീക്ഷിത ആക്രമണം.

Show Less

No comments Yet

SLIDESHOW

LATEST VIDEO