മമ്മൂട്ടി നായകനായി എത്തുന്ന ‘ഉണ്ട’ ടീസർ നാളെ

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം ഈദ് റിലീസ് ആയാണ് എത്തുന്നത്. ഇപ്പോഴിതാ ഉണ്ടയുടെ ആദ്യ ടീസർ... Read More

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം ഈദ് റിലീസ് ആയാണ് എത്തുന്നത്. ഇപ്പോഴിതാ ഉണ്ടയുടെ ആദ്യ ടീസർ എത്തുന്ന ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തു വിട്ടു കഴിഞ്ഞു. മെയ് പതിനാറിന് വൈകുനേരം ഏഴു മണിക്ക് ആണ് ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാൻ പോകുന്നത്.

 

 

നവാഗതനായ ഹർഷദ് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാറും ജമിനി പ്രൊഡക്ഷന്സും ചേർന്നാണ്. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. മമ്മൂട്ടിയോടൊപ്പം ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി എന്നിവരും എത്തുന്ന ഈ ചിത്രത്തിൽ ആസിഫ് അലി അതിഥി താരമായും എത്തുന്നുണ്ട്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO