മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവല്‍ സിനിമ ‘ഹൂ’

 നിലവിലുള്ള സിനിമാസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ ഭാഷ്യംനല്‍കിക്കൊണ്ട് അജയ് ദേവലോക സംവിധാനം ചെയ്യുന്ന മാജിക്കല്‍ റിയലിസം ചിത്രമാണ് 'ഹൂ.'   നായികാകഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഡൊളോറസ് നോര്‍ബല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പേര്‍ളി... Read More

 നിലവിലുള്ള സിനിമാസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ ഭാഷ്യംനല്‍കിക്കൊണ്ട് അജയ് ദേവലോക സംവിധാനം ചെയ്യുന്ന മാജിക്കല്‍ റിയലിസം ചിത്രമാണ് ‘ഹൂ.’

 

നായികാകഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഡൊളോറസ് നോര്‍ബല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പേര്‍ളി മാണിയാണ്. നായകന്‍റെ നിഴലായോ നായകന്‍റെ സഹായിയായോ വരുന്ന നായിക സങ്കല്‍പ്പത്തിനിടയില്‍ സ്വതന്ത്രമായ വ്യക്തിത്വമുള്ള ശക്തമായ കഥാപാത്രമാണ് ഡൊളോറസ് നോര്‍ബല്‍. മറ്റൊരു നായിക കഥാപാത്രത്തെ ശ്രുതിമേനോന്‍ അവതരിപ്പിക്കുന്നു. ഒരേ സമയം മാനസിക സംഘര്‍ഷങ്ങളും മനോധൈര്യപൂര്‍വ്വമുള്ള സാഹസികതകളും പ്രകടിപ്പിക്കുന്ന അരുണിമ എന്ന കഥാപാത്രത്തെ ശ്രുതിമേനോന്‍ അവതരിപ്പിക്കുന്നു.

 

 

 

 

ഷൈന്‍ ടോം ചാക്കോ, കളക്ടര്‍ പ്രശാന്ത് നായര്‍, രാജീവ് പിള്ള, സജിന്‍ സലീം, ഗോപു പടവീടന്‍, വിദേശതാരങ്ങളായ അംഗനാ റോയ്, ദിഗ്വിജയ് സിംഗ് തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ മാജിക്കല്‍ റിയലിസം എന്ന രീതിയില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ മെര്‍ക്കാട എന്ന നിഗൂഢ താഴ്വരയിലെ രഹസ്യങ്ങളും അതിന്‍റെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണവുമാണ്.മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവലര്‍ സിനിമയായ ‘ഹൂ’ എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സിഡ്നി ഫിലിം സ്ക്കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായ അമിത് സുരേന്ദ്രനാണ്.

 

 

 

 

‘ഹൂ’ എന്ന ചിത്രത്തിന്‍റെ ആദ്യ പ്രോമോ സോംഗ് പുറത്തിറങ്ങി. പേര്‍ളിമാണി ഇന്നുവരെ കാണാത്ത സുന്ദരമായ മുഖവും അഭിനയവുമാണ് ഹൂ ആര്‍ യൂ എന്ന ഗാനത്തിലൂടെ മലയാളികള്‍ ദര്‍ശിച്ചത്. പേര്‍ളി മാണി എഴുതിയ ഈ ഗാനത്തിന് മംഗള്‍ സുവര്‍ണ്ണന്‍ സംഗീതം പകരുന്നു. ധനുഷഗോകുലാണ് ഗാനമാലപിക്കുന്നത്. ഏറ്റവും മികച്ച നിലവാരത്തിലുള്ള ഡോള്‍ബി അറ്റ്മോസ് ശബ്ദസംവിധാനത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

 

ഈ ചിത്രത്തിലൂടെ ഇന്ത്യയിലേക്ക് വരുന്ന മറ്റൊരു പ്രമുഖ പ്രതിഭാശാലി ഉയാങ്ക ബോള്‍ഡ്. ഹാന്‍സ് സിമ്മര്‍ എന്ന ലോകപ്രശസ്ത സംഗീതജ്ഞന്‍റെ ഏറ്റവും പ്രിയപ്പെട്ട വൊക്കലിസ്റ്റാണ് ഉയാങ്ക. ഡാര്‍ക്ക്നൈറ്റ് ഉള്‍പ്പെടെ ലോകപ്രശസ്തമായ പല ചിത്രങ്ങളുടെ പിന്നിലും തന്‍റെ ശബ്ദരേഖ പതിപ്പിച്ച ഉയാങ്ക ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിനുവേണ്ടി ശബ്ദം കൊടുക്കുന്നത്. കത്തര്‍സിസ്, മണികണ്ഠന്‍ അയ്യപ്പ ജോഡിയുമാണ് സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്.

 

 

റസൂല്‍ പൂക്കുട്ടിയുടെ അസോസിയേറ്റ് ആയിരുന്ന വിശാഖയും സുഹൃത്തുക്കളും ചേര്‍ന്ന് കോറിഡോര്‍ സിക്സ് എന്ന കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഹൂ കാന്‍ ഫിലിം ഫെസ്റ്റില്‍ പ്രദര്‍ശനം നടത്തി. ഒക്ടോബര്‍ 25 ന് ഇന്ത്യ ഒട്ടാകെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന അജയ് ദേവലോകയുടെ ‘ഹൂ’ കേരളത്തില്‍ 26 ന് പ്രദര്‍ശനത്തിനെത്തുന്നു. റഷ്യയിലും ചൈനയിലും ‘ഹൂ’ റിലീസ് ചെയ്യുന്നുവെന്ന് സംവിധായകന്‍ അജയ് ദേവലോക പറഞ്ഞു. കല ത്യാഗു തവന്നൂര്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ മീര. മൂന്നാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ‘ഹൂ’ സ്ഥിര ഫോര്‍മുലകളില്ലാതെ അന്താരാഷ്ട്ര സിനിമകളുടെ ഫോര്‍മാറ്റിലാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

 

എ.എസ്. ദിനേശ്

 

കൂടുതല്‍ ചിത്രങ്ങള്‍ക്ക്

 

Show Less

No comments Yet

SLIDESHOW

LATEST VIDEO