വെള്ളപ്പൊക്ക ദുരിതാശ്വാസം: കേന്ദ്രസംഘം ആലപ്പുഴയില്‍

ആലപ്പുഴ ജില്ലയെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തിന്‍റെയും കടല്‍ക്ഷോഭത്തിന്‍റെയും നാശനഷ്ടങ്ങള്‍ വിലയിരുത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി കേന്ദ്രസംഘം ബുധനാഴ്ച ജില്ലയിലെ കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 10 മണിയോടെ ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തുന്ന സംഘം ജില്ലാ കലക്ടറും... Read More

ആലപ്പുഴ ജില്ലയെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തിന്‍റെയും കടല്‍ക്ഷോഭത്തിന്‍റെയും നാശനഷ്ടങ്ങള്‍ വിലയിരുത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി കേന്ദ്രസംഘം ബുധനാഴ്ച ജില്ലയിലെ കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 10 മണിയോടെ ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തുന്ന സംഘം ജില്ലാ കലക്ടറും മറ്റ് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചര്‍ച്ച നടത്തും. 
തുടര്‍ന്ന് കുട്ടനാട് ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം അമ്ബലപ്പുഴ താലൂക്കിലെ മാധവമുക്ക്, വളഞ്ഞവഴി എന്നിവിടങ്ങളിലും തൃപ്പെരുന്തുറ, കുരട്ടിശ്ശേരി, കാര്‍ത്തികപ്പള്ളി താലൂക്കിലെ കടല്‍ക്ഷോഭബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും കൂടി സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തേക്ക് പോകും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO