അഭിനയമാണ് എന്‍റെ ജീവിതശൈലി

ശ്രീദേവിയുടെ അഭിലാഷമായിരുന്നു തന്‍റെ മകള്‍ ജാന്‍വി ബോളിവുഡ്ഡിലെ നായികയാകണമെന്നത്. തന്നെപ്പോലെ ഒരു താരമാകണമെന്നല്ല ശ്രീദേവി ആഗ്രഹിച്ചത്. തനതായ വ്യക്തിത്വമുള്ള മൗലിക പ്രതിഭയുള്ള താരമാകണമെന്നായിരുന്നു മോഹം... ആ മോഹം ശ്രീദേവിയുടെ മരണശേഷം ജാന്‍വി സഫലമാക്കിയിരിക്കുന്നു; 'ധഡക്കി'ലൂടെ.... Read More

ശ്രീദേവിയുടെ അഭിലാഷമായിരുന്നു തന്‍റെ മകള്‍ ജാന്‍വി ബോളിവുഡ്ഡിലെ നായികയാകണമെന്നത്. തന്നെപ്പോലെ ഒരു താരമാകണമെന്നല്ല ശ്രീദേവി ആഗ്രഹിച്ചത്. തനതായ വ്യക്തിത്വമുള്ള മൗലിക പ്രതിഭയുള്ള താരമാകണമെന്നായിരുന്നു മോഹം… ആ മോഹം ശ്രീദേവിയുടെ മരണശേഷം ജാന്‍വി സഫലമാക്കിയിരിക്കുന്നു; ‘ധഡക്കി’ലൂടെ. ധഡക് നൂറുകോടി ക്ലബ്ബിലെത്തിയിരിക്കുന്നു.

 

ജാന്‍വിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍…?

 

 

ശ്രീദേവി ‘ധഡക്കി’ന്‍റെ കുറെ ഭാഗമെങ്കിലും കണ്ടിരുന്നോ?

 

ചിത്രത്തിന്‍റെ റഷസിന്‍റെ ഇരുപത് മിനിട്ട് ഭാഗം കണ്ടിരുന്നു.

 

 

അമ്മയെന്താണ് പറഞ്ഞത്?

 

അത് ഞാന്‍ പറയില്ല. അത് തികച്ചും വ്യക്തിപരമാണ്. ഒരമ്മ എന്ന നിലയില്‍ നല്ല കാര്യങ്ങളാണ് സ്വാഭാവികമായും പറയുക. അതോടൊപ്പം ഞാന്‍ തികച്ചും വ്യത്യസ്തയായിരിക്കണമെന്നും, എന്നെയും അമ്മയേയും താരതമ്യം ചെയ്യാന്‍ അവസരം കൊടുക്കരുതെന്നും എന്നെ ഓര്‍മ്മിപ്പിച്ചു. കൂടാതെ നല്ലൊരു അഭിനേത്രിയാകുന്നതിനൊപ്പം മാനുഷികമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നല്ലൊരു സ്ത്രീയാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സമയകൃത്യത, ദയ, അച്ചടക്കം തുടങ്ങിയ മൂല്യങ്ങള്‍ ജീവിതഭാഗമാക്കണമെന്നും ഉപദേശിച്ചിരുന്നു.

 

ആദ്യകാലത്ത് ജാന്‍വിയെ നടിയാക്കുന്നതില്‍ ശ്രീദേവിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നാണല്ലോ കേട്ടത്?

 

ഞാന്‍ ഫാഷന്‍ ഡിസൈനിംഗില്‍ താല്‍പ്പര്യം കാട്ടിയിരുന്നു. പക്ഷേ എന്‍റെ യഥാര്‍ത്ഥ താല്‍പ്പര്യം എന്താണെന്ന് ക്രമേണ ഞാന്‍ മനസ്സിലാക്കി. അങ്ങനെ ലോസ് ഏയ്ഞ്ചല്‍സില്‍ അഭിനയപഠനം നടത്തി. കൂടാതെ നൃത്തവും സംഭാഷണശൈലിയും പഠിച്ചു. ഇപ്പോള്‍ അഭിനയം എനിക്കൊരു ജോലിയല്ല, മറിച്ച് എന്‍റെ ജീവിതശൈലിയാണ്.

 

 

അഭിനയത്തിലേയ്ക്ക് നിങ്ങളെ ആകര്‍ഷിച്ചതെന്തൊക്കെയാണ്?

 

കാഴ്ചക്കാര്‍ തന്നെ. ആസ്വാദകര്‍ക്ക് താരങ്ങളോട് താല്‍പ്പര്യമാണ്. അവരെ വികാരം കൊള്ളിക്കുകയും, രസിപ്പിക്കുകയും, പുതുലോകങ്ങള്‍ അവരെ അനുഭവിപ്പിക്കുകയും ചെയ്യുന്നു. ഇതൊക്കെ കാഴ്ചക്കാര്‍ക്കൊപ്പം എനിക്കും അനുഭവിക്കാന്‍ കഴിയുന്നു. ഇതുപോലെ ഒരവസരം മറ്റൊരു മേഖലയിലും എനിക്ക് ലഭിക്കില്ല.

 

കുടുംബാംഗങ്ങളുമൊത്ത് ജോലി ചെയ്യുമ്പോള്‍ എന്ത് തോന്നുന്നു?

 

എനിക്ക് ചാച്ചുവിനൊപ്പം(അനില്‍ കപൂര്‍) സഹകരിക്കുമ്പോഴാണ് ഏറെ സന്തോഷം.

 

 

യഥാര്‍ത്ഥത്തില്‍ ഒരു നടിയാകാന്‍ ആഗ്രഹിച്ചിരുന്നോ?

 

ഞാന്‍ ഒരു കുട്ടിയായിരുന്നപ്പോള്‍ കഥകള്‍ മനസ്സില്‍ കരുതുകയും കഥാപാത്രങ്ങളായി മാറി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എനിക്കെന്നും സിനിമയോട് വൈകാരികമായ താല്‍പ്പര്യമുണ്ടായിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO