ഇത്രമാത്രം ചെയ്യുക ധനം നിലനില്‍ക്കാന്‍

    ധനം നിലനില്‍ക്കാന്‍ ചെയ്യേണ്ടത്   ധനമുള്ള എത്രയോ ആള്‍ക്കാര്‍ പെട്ടെന്ന് അബദ്ധങ്ങളില്‍ ഇടപെട്ട് ധനനഷ്ടവും കടബാദ്ധ്യതയും വരുത്തുന്നു. ചിലര്‍ ബിസിനസ്സ് ചെയ്ത് ഉയര്‍ച്ചയ്ക്ക് പകരം കഷ്ടനഷ്ടങ്ങളിലേയ്ക്ക് കൂപ്പുകുത്തുന്നു. ഇക്കൂട്ടര്‍ ധനഭാവത്തിലെ ഇന്ദുലഗ്നം... Read More

 

 

ധനം നിലനില്‍ക്കാന്‍ ചെയ്യേണ്ടത്

 

ധനമുള്ള എത്രയോ ആള്‍ക്കാര്‍ പെട്ടെന്ന് അബദ്ധങ്ങളില്‍ ഇടപെട്ട് ധനനഷ്ടവും കടബാദ്ധ്യതയും വരുത്തുന്നു. ചിലര്‍ ബിസിനസ്സ് ചെയ്ത് ഉയര്‍ച്ചയ്ക്ക് പകരം കഷ്ടനഷ്ടങ്ങളിലേയ്ക്ക് കൂപ്പുകുത്തുന്നു. ഇക്കൂട്ടര്‍ ധനഭാവത്തിലെ ഇന്ദുലഗ്നം കണ്ടെത്തി ധനം നിലനിര്‍ത്താന്‍ മുന്‍കരുതലെടുക്കണം.

 

 1. അന്നപൂര്‍ണ്ണേശ്വരിക്ക് ശ്രീ സൂക്തം ജപിച്ച് ധരിക്കുക.
   വീട്ടില്‍ താമര വളര്‍ത്തുക.
   
 2. ഗുരുവായൂര്‍ ദര്‍ശനം ശീലമാക്കുക.
 3.  പൗര്‍ണ്ണമിതോറും ദുര്‍ഗ്ഗാഭഗവതിക്ക് വെളുത്തപൂവും, വെള്ളപ്പട്ടും സമര്‍പ്പിച്ച് ദുര്‍ഗ്ഗാ അഷ്ടോത്തരപുഷ്പാഞ്ജലി നടത്തുക.
 4.  ശിവക്ഷേത്രപരിസരത്തുനിന്ന് ധനാകര്‍ഷണ ശിവകവചം ജപിക്കുക. ശിവഭക്തര്‍ക്ക് ഭിക്ഷാടന ശിവന് നല്‍കുന്നുവെന്ന സങ്കല്‍പ്പത്തില്‍ ധനധന്യാദിവസ്ത്രദാനം നടത്തുക.
   
 5. പ്രദോഷസമയങ്ങളില്‍ ശിവപഞ്ചാക്ഷരസ്തുതിയും, ദാരിദ്ര്യ ദഹന ശിവസ്തുതിയും ജപിക്കുന്നത് ശീലമാക്കുക.
   
 6. ശ്രീസൂക്തയന്ത്രം വ്യാപാരസ്ഥലത്ത് സ്ഥാപിച്ച് ശ്രീസൂക്തജപം ശീലമാക്കുക. ലക്ഷ്മിസൂക്തം, ഭാഗ്യലക്ഷ്മിമന്ത്രം, ഭാഗ്യസൂക്തം ഇവയും നിത്യജപത്തിന് വളരെ ഗുണകരം.
 7.  ത്രിപുരസുന്ദരീ ഉപാസനവിധി പ്രകാരം നടത്തിയാല്‍ ചക്രവര്‍ത്തി തുല്യമായി ത്രിലോകങ്ങളിലും വാഴാം.
 8.  ജാതകത്തില്‍ ധനകാരകനായ വ്യാഴം അനിഷ്ടദായകനല്ലെങ്കില്‍ ജാതകപരിശോധന ചെയ്ത് യഥാര്‍ത്ഥ മഞ്ഞപുഷ്യരാഗമോ, ബൃഹസ്പദയന്ത്രമോ ധരിക്കുന്നത് ധനം നിലനില്‍ക്കാന്‍ ഗുണം ചെയ്യും.

 

ആറ്റുകാല്‍ ദേവീദാസന്‍
ഫോണ്‍: 9995559786, 9847559786

Show Less

No comments Yet

SLIDESHOW

LATEST VIDEO