ദാമ്പത്യഐക്യത്തിന് പാര്‍വ്വതീശനെ വണങ്ങു

ചില കാര്യങ്ങള്‍ ജന്മനക്ഷത്രദിവസം ചെയ്താല്‍ നല്ല ഫലം കിട്ടും. എന്നാല്‍ മറ്റുചില കാര്യങ്ങള്‍ ജന്മനക്ഷത്രദിവസം ചെയ്യാന്‍ പാടില്ല എന്നും പറയാറുണ്ട്. അഭിപ്രായഭിന്നതയുള്ള ദമ്പതിമാര്‍ വീണ്ടും ഒന്നിച്ചുജീവിക്കുവാന്‍ ജന്മനക്ഷത്രദിവസം പാര്‍വ്വതീദേവിയെ തൊഴുത് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ദാമ്പത്യഐക്യം... Read More

ചില കാര്യങ്ങള്‍ ജന്മനക്ഷത്രദിവസം ചെയ്താല്‍ നല്ല ഫലം കിട്ടും. എന്നാല്‍ മറ്റുചില കാര്യങ്ങള്‍ ജന്മനക്ഷത്രദിവസം ചെയ്യാന്‍ പാടില്ല എന്നും പറയാറുണ്ട്. അഭിപ്രായഭിന്നതയുള്ള ദമ്പതിമാര്‍ വീണ്ടും ഒന്നിച്ചുജീവിക്കുവാന്‍ ജന്മനക്ഷത്രദിവസം പാര്‍വ്വതീദേവിയെ തൊഴുത് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ദാമ്പത്യഐക്യം സുദൃഢമാക്കുന്ന ഒട്ടേറെ ക്ഷേത്രങ്ങള്‍ തമിഴ്നാട്ടിലുണ്ട്. അവ തെരഞ്ഞെടുത്ത് വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ ദാമ്പത്യഐക്യം എന്നെന്നും നിലനിര്‍ത്താനാകും.

 

ശിവനെ പിരിഞ്ഞ ഉമാദേവി ചെന്നൈയിലെ മാങ്കാടില്‍ തപസസനുഷ്ഠിച്ച് തന്‍റെ ജന്മനക്ഷത്രദിവസം മണല്‍ലിംഗമുണ്ടാക്കി പൂജിച്ചു. അതിനുശേഷമാണ് ശിവനുമായി ഒന്നിച്ചുജീവിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചതത്രെ. അതുകൊണ്ട് ജന്മനക്ഷത്രദിവസം ശിവനെ ആലിംഗനം ചെയ്യുന്ന പാര്‍വ്വതിദേവിയെ പൂജിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്. കാഞ്ചീപുരത്തെ കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ ചെന്നും പ്രാര്‍ത്ഥിക്കാം. ഓരോ മാസവും ജന്മനക്ഷത്രം വരുന്ന ദിവസം കുറിച്ചുവെച്ച് ആ ദിവസം പൂജ ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ മാറി ദാമ്പത്യബന്ധം സുദൃഢമാവുമെന്നാണ് വിശ്വാസം.

Show Less

No comments Yet

SLIDESHOW

LATEST VIDEO