ഫോര്‍മാലിന്‍ കലര്‍ന്ന് മീനുകള്‍; പരിശോധന കര്‍ശനമാക്കി അധികൃതര്‍

കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ഫോര്‍മാലിന്‍ കലര്‍ന്ന് മീനുകള്‍ വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പട്ടണപാക്കം, കാശി മേട്, മറീന ബീച്ച്‌ തൂത്തുക്കുടി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. അവിടെ നിന്നും... Read More

കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ഫോര്‍മാലിന്‍ കലര്‍ന്ന് മീനുകള്‍ വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പട്ടണപാക്കം, കാശി മേട്, മറീന ബീച്ച്‌ തൂത്തുക്കുടി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. അവിടെ നിന്നും ശേഖരിച്ച സാമ്ബിളുകള്‍ ഫിഷറീസ് സര്‍വകലാശാലയിലേക്ക് അയച്ചിരിക്കുകയാണ്. അതേസമയം തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ പിടികൂടിയിരുന്നു. ജയലളിത ഫിഷറീസ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് മത്സ്യത്തില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയത്. വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച 30 സാമ്ബിളുകളില്‍ പതിനൊന്നിലും ഫോര്‍മാലിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൂത്തുക്കുടി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേയ്ക്ക് മത്സ്യം എത്തുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO