മുന്‍ എം.എല്‍.എ റോസമ്മ ചാക്കോ അന്തരിച്ചു

മുന്‍ എം.എല്‍.എയും  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ റോസമ്മ ചാക്കോ(93)​ അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം തോട്ടയ്‌ക്കാട് സെന്റ് ജോര്‍ജ് പള്ളിയില്‍ ഞായറാഴ്ച... Read More

മുന്‍ എം.എല്‍.എയും  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ റോസമ്മ ചാക്കോ(93)​ അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം തോട്ടയ്‌ക്കാട് സെന്റ് ജോര്‍ജ് പള്ളിയില്‍ ഞായറാഴ്ച രണ്ട് മണിക്ക് നടക്കും. ഇടുക്കി,ചാലക്കുടി, മണലൂര്‍ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച്‌ മൂന്നു തവണ നിയമസഭയില്‍ അംഗമായിരുന്നു. 1982ല്‍ ഇടുക്കിയില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. പിന്നീട് 1987ല്‍ ചാലക്കുടിയില്‍ നിന്നും 10ാം നിയമസഭ തിരഞ്ഞെടുപ്പിലാണ് മണലൂരില്‍ നിന്നും ജയിച്ചത്. 1960-63 കാലയളവില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റായും മഹിള കോണ്‍ഗ്രസ്​ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO