ബംഗളൂരുവില്‍ കാര്‍ ബസ്സുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ബംഗളൂരുവിൽ ദൊഡ്ഡനക്കുണ്ടി റോഡിൽ കാർ ബസ്സുമായി കൂട്ടിയിടിച്ച് ചവറ സ്വദേശികളായ ബെംഗലൂരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മുനീക്കോല സ്വദേശി ലെവിൻ (24), ദോഡനാക്കുണ്ടിയിലെ താമസക്കാരായ എളസമ്മ (53), നിര്‍മല (51), റീന... Read More

ബംഗളൂരുവിൽ ദൊഡ്ഡനക്കുണ്ടി റോഡിൽ കാർ ബസ്സുമായി കൂട്ടിയിടിച്ച് ചവറ സ്വദേശികളായ ബെംഗലൂരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മുനീക്കോല സ്വദേശി ലെവിൻ (24), ദോഡനാക്കുണ്ടിയിലെ താമസക്കാരായ എളസമ്മ (53), നിര്‍മല (51), റീന (52) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദൊഡ്ഡനക്കുട്ടി സ്വദേശി ഷീജ (54)യെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിർ ദിശയിൽ നിന്ന് വോൾവോ ബസ് വരുന്നതിനിടയിൽ മറ്റൊരു വാഹനത്തെ മറികടന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കാറില്‍നിന്നും മൃതദേഹങ്ങളെ പുറത്തെടുക്കാൻ 45 മിനുട്ടിലധികം സമയം വേണ്ടിവന്നു. ബസ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് മൽഹഹള്ളിയിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO