‘ഗാംബിനോസ്’ കോഴിക്കോട് ആരംഭിച്ചു

രാധികാശരത്കുമാര്‍, വിഷ്ണുവിനയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗിരീഷ്പണിക്കര്‍ മട്ടാട നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ഗാംബിനോസ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം കോഴിക്കോട് സുദര്‍ശന്‍ ബംഗ്ലാവില്‍ ആരംഭിച്ചു. പൂജാചടങ്ങില്‍ സംവിധായകന്‍ ഗിരീഷ്പ്പണിക്കരും പിതാവ് പി.എം.വി. പണിക്കരും... Read More

രാധികാശരത്കുമാര്‍, വിഷ്ണുവിനയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗിരീഷ്പണിക്കര്‍ മട്ടാട നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ഗാംബിനോസ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം കോഴിക്കോട് സുദര്‍ശന്‍ ബംഗ്ലാവില്‍ ആരംഭിച്ചു. പൂജാചടങ്ങില്‍ സംവിധായകന്‍ ഗിരീഷ്പ്പണിക്കരും പിതാവ് പി.എം.വി. പണിക്കരും നിലവിളക്കിലെ ആദ്യ തിരി തെളിയിച്ചു. പി.വി. ഗംഗാധരന്‍ ഗാംബിനോസിന്‍റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ആദ്യ ക്ലാപ്പടിച്ചു.

 

കങ്കാരു ബ്രോഡ് കാസ്റ്റിംഗ് ബാനറില്‍ നിര്‍മ്മിക്കുന്ന ഗാംബിനോസ് എന്ന ചിത്രത്തില്‍ സമ്പത്ത്രാജ്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായിക പുതുമുഖമായിരിക്കും.

 

സക്കീര്‍ മഠത്തില്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എല്‍ബന്‍ കൃഷ്ണ നിര്‍വ്വഹിക്കുന്നു.

 

മലബാറിലെ ക്രൈം ഫാമിലിയുടെ പശ്ചാത്തലത്തില്‍ കുടംബബന്ധങ്ങളുടെ കഥപറയുന്ന ഈ ചിത്രത്തില്‍ മമ്മ എന്ന കഥാപാത്രത്തെ രാധിക ശരത്കുമാര്‍ അഭിനയിക്കുന്നു. മമ്മയുടെയും അവരുടെ നാല് ആണ്‍ മക്കളും അടങ്ങിയ കുടുംബത്തിലേക്ക് മുസ്തഫ എന്ന ചെറുപ്പക്കാരന്‍ എത്തുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ഗാംബിനോസ് എന്ന ചിത്രത്തില്‍ ഗിരീഷ് പണിക്കര്‍ മട്ടാട ദൃശ്യവല്‍ക്കരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO