ഗണേശ ചതുര്‍ത്ഥിയും ആഘോഷവും

എല്ലാ വര്‍ഷവും പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഗണേശ ചതുത്ഥി. എന്നാല്‍ എത്രപേര്‍ക്കറിയാം എന്താണ് ഗണേശ ചതുര്‍ത്ഥിയെന്നും എന്തിനാണ് ഇത് ആഘോഷിക്കുന്നത് എന്നും.. ഹിന്ദുമത വിശ്വാസികളുടെ ദൈവമായ ഗണപതിയുടെ പിറന്നാളാണ് ഗണേശ ചതുര്‍ത്ഥിയായി... Read More

എല്ലാ വര്‍ഷവും പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഗണേശ ചതുത്ഥി. എന്നാല്‍ എത്രപേര്‍ക്കറിയാം എന്താണ് ഗണേശ ചതുര്‍ത്ഥിയെന്നും എന്തിനാണ് ഇത് ആഘോഷിക്കുന്നത് എന്നും.. ഹിന്ദുമത വിശ്വാസികളുടെ ദൈവമായ ഗണപതിയുടെ പിറന്നാളാണ് ഗണേശ ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. ശിവന്റെയും പാര്‍വ്വതിയുടെയും ഇളയ പുത്രനാണ് ഗണപതി. 108 പേരുകളിലാണ് ഗണപതി അറിയപ്പെടുന്നത്. കലയുടെയും ശാസ്ത്രത്തിന്റെയും അറിവിന്റെയും ദേവനായി അറിയപ്പെടുന്നു.

എന്ത് ചടങ്ങുകള്‍ നടക്കുമ്പോഴും ഗണപതിയെ ധ്യാനിച്ച് കൊണ്ടാണ് ആരംഭിക്കുന്നത്. വിഗ്നങ്ങളില്ലാത്തെ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ഇതെന്ന് പറയപ്പെടുന്നു. വിനായകന്‍ എന്നും ഗണേശനെന്നും വിശ്വാസികളില്‍ അറിയപ്പെടുന്നു. ഗണപതിയുടെ ജനനത്തില്‍ പിറകില്‍ പല വിശ്വാസങ്ങളും പറയുന്നുണ്ട്. പാര്‍വ്വതി ദേവി കുളിക്കാന്‍ പോകുമ്പോള്‍ ഗണേഷനെ കാവല്‍ നിര്‍ത്തി എന്നും ശിവന്‍ വന്നപ്പോള്‍ ആളറിയാതെ തടഞ്ഞു എന്നും പറയുന്നു. ഉഗ്ര കോപിയായ ശിവന്‍ ഗണേഷന്റെ തല വെട്ടി രണ്ടാക്കി എന്ന് പറയുന്നു. പിന്നീട് പാര്‍വതി ദേവിയുടെ ദുഖം മാറ്റാനാണ് ഗണേഷന് ആനയുടെ തല വെച്ച് പിടിപിടിപ്പിച്ച് വീണ്ടും ജന്മം നല്‍കിയത് എന്നാണ് വിശ്വാസം.
ഇന്നേ ദിവസം ആഘോഷിക്കുവാനായി 20 ലധികം മധുരം വിളമ്പാറുണ്ട്. ബ്രാഹ്മിണര്‍ക്കിടയില്‍ മാത്രം ആഘോഷിച്ചിരുന്ന ചടങ്ങള്‍ പൊതുജനതയ്ക്ക് മുന്നില്‍ എത്തിച്ചത് ലോകമാന്യ തിലക് ആയിരുന്നു. പൊതു ആഘോഷമാക്കി ഗണേഷ ചതുര്‍ത്ഥിയെ മാറ്റി. ഇന്ത്യയില്‍ മാത്രം ഒത്തുങ്ങി നില്‍ക്കുന്നതല്ല ഗണേഷ ചതുര്‍ത്ഥി. തായ്‌ലന്റ്, കബാഡിയ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, നേപാള്‍, ചൈന എന്നിവിടങ്ങളിലും ഗണേഷ ചതുര്‍ത്ഥി ആഘോഷിക്കാറുണ്ട്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO