‘വേര്‍ ഈസ് മൈ ട്രയിന്‍’ ഗൂഗിള്‍ സ്വന്തമാക്കി

ട്രയിന്‍ യാത്രക്കാര്‍ക്കിടയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ 'വേര്‍ ഈസ് മൈ ട്രയിന്‍' ഗൂഗിള്‍ സ്വന്തമാക്കി. ആപ് നിര്‍മിച്ച ബെംഗളൂരുവിലെ സിഗ്മോയ്ഡ് ലാബ്‌സിനെ ഏകദേശം 250 കോടി രൂപയ്ക്ക് ഗൂഗിള്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.... Read More

ട്രയിന്‍ യാത്രക്കാര്‍ക്കിടയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ‘വേര്‍ ഈസ് മൈ ട്രയിന്‍’ ഗൂഗിള്‍ സ്വന്തമാക്കി. ആപ് നിര്‍മിച്ച ബെംഗളൂരുവിലെ സിഗ്മോയ്ഡ് ലാബ്‌സിനെ ഏകദേശം 250 കോടി രൂപയ്ക്ക് ഗൂഗിള്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരുകോടിയിലേറെ പേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പ് ആണ് വേര്‍ ഈസ് മൈ ട്രെയിന്‍. ട്രെയിനുകളുടെ തല്‍സമയ ലൊക്കേഷന്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, സീറ്റ് അറേഞ്ച്‌മെന്‍റ് എന്നിവ പരിശോധിക്കാനാന്‍ കഴിയും. ജിപിഎസും ഇന്‍റര്‍നെറ്റും ഇല്ലാതെ തന്നെ ആപ്പ് പ്രവര്‍ത്തിക്കും. മലയാളം ഉള്‍പ്പെടെ 8 ഭാഷകളില്‍ ആപ് സേവനം ലഭ്യമാണ്. എസ്.പി.നിസാം, അരുണ്‍കുമാര്‍ നാഗരാജന്‍, ബാലസുബ്രഹ്മണ്യം രാജേന്ദ്രന്‍, മീനാക്ഷി സുന്ദരം എന്നിവരാണ് ഇതിന്റെ സ്റ്റാര്‍ട്ടപ് സ്ഥാപകര്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO