ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ അവിടെ ക്ഷേത്രമതിലകത്തിന് പുറത്ത്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്റെ തെക്കുകിഴക്ക് ഭാഗത്തായി തുറസ്സായ സന്നിധിയില്‍ അനുഗ്രഹം ചൊരിയുന്ന ചൈതന്യമൂര്‍ത്തിയായ ഗണപതി ഭഗവാനെ പ്രത്യേകം തൊഴുത് പ്രാര്‍ത്ഥിക്കേണ്ടതാണ്. ഈ ഗണപതി വിഘ്നങ്ങള്‍മാത്രമല്ല, ഭക്തന്റെ ഗ്രഹദോഷങ്ങള്‍ക്കും ശമനമേകുന്നു. പ്രത്യേകിച്ച് ജാതകത്തില്‍ കേതുദോഷമുള്ളവര്‍ ഈ ഗണപതിക്ക് വഴിപാട് നടത്തിപ്രാര്ത്ഥിച്ചാല് ഫലം സുനിശ്ചിതമെന്ന് അനുഭവസ്ഥര്‍. മേല്‍ക്കൂരയില്ലാത്ത വെളിമ്പ്രദേശത്ത് അത്തിമര ചുവട്ടിലായിട്ടാണ് ഈ ഗണപതി സന്നിധി. ഉത്രം നക്ഷത്രജാതരായ ഭക്തര്‍ പ്രത്യേകം വണങ്ങേണ്ട ദൈവമാണിത്. കാരണം ഉത്രം നക്ഷത്രത്തിന്റെ വൃക്ഷമായ അത്തിയുടെ ചുവട്ടിലാണ് ഈ ഗണപതി കിഴക്കോട്ട് അഭിമുഖമായി അനുഗ്രഹം വര്‍ഷിക്കുന്നത് എന്നതുതന്നെ.
എളിവയനില് എളിയവനായി പുണ്യദേശമായ ഗുരുവായൂരില്‍ കുടികൊള്ളുന്ന ഈ അത്തിവൃക്ഷഗണപതിയോട് ഗണപതിയുടെ ലളിതമായ ഓം ഗം ഗണപതയേ എന്ന മന്ത്രം ജപിച്ചുപ്രാര്ത്ഥിച്ചാല്തന്നെ ഫലം നിശ്ചയമെന്നാണ് അനുഭവം. ഈ ഗണപതി ഭഗവാന്റെ മുന്നില്‍ നാളികേരം എറിഞ്ഞുടച്ച് കറുകമാല, ചെത്തി, തുളസിമാലകള്‍ അണിയിച്ച് വിളക്കിന് എണ്ണ വഴിപാടു നല്കി പ്രാര്‍ത്ഥിച്ചാല്‍ ദോഷങ്ങള്‍ ശമിച്ച് സദ്ഫലങ്ങള്‍ ഇരട്ടിയാവുന്നു.
ഐശ്വര്യം വരാന്‍ വ്യക്തിപരമായി പാലിക്കേണ്ട പത്ത് കാര്യങ്ങള്‍: ... Read More
ഗണപതി ഹോമം വീടുകളില്‍ നടത്തുമ്പോള്‍ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങളുണ... Read More
ഒമ്പതുഗ്രഹങ്ങളാണല്ലോ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്. ഈ ഗ്രഹങ്... Read More
ശാക്തേയ ആചാരക്രമങ്ങളില്നിന്ന് വേറിട്ടുനില്‍ക്കുന്ന പല ആചാരരീതികളും... Read More
കിഷോര്‍ രവിചന്ദ്രന്‍ നായകനായെത്തുന്ന തമിഴ് ചിത്രം അഗവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിരാശ്രീ അഞ്ചന്, നിത്... Read More
ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാമം ആകുകയാണ്. മലയാളിയുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാർ അഭി... Read More
കോഴിക്കോട് കേന്ദ്രീയവിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ ഋതുപര്‍ണ്ണ, ദേവനന്ദ, അര്‍ച്ചന, അനശ്വര, വൈ... Read More