പ്രണവ് എഴുതി, ഗിറ്റാര്‍ വായിച്ച് പാടിയ പാട്ടും ഹിറ്റായി..

ആദിയില്‍ പ്രണവ് ഒരു പാട്ട് പാടിയിട്ടുണ്ട്. ആ പാട്ടിന്‍റെ വരികള്‍ എഴുതിയിരിക്കുന്നതും പ്രണവാണ്. എന്നുമാത്രമല്ല ട്രാക്കില്‍ ഗിറ്റാര്‍ വായിച്ചിരിക്കുന്നതും പ്രണവ് തന്നെയാണ്. സിനിമയില്‍ പ്രണവ് അവതരിപ്പിക്കുന്ന ആദി എന്ന കഥാപാത്രം ഗിറ്റാര്‍ വായിച്ച് പാടുന്ന... Read More

ആദിയില്‍ പ്രണവ് ഒരു പാട്ട് പാടിയിട്ടുണ്ട്. ആ പാട്ടിന്‍റെ വരികള്‍ എഴുതിയിരിക്കുന്നതും പ്രണവാണ്. എന്നുമാത്രമല്ല ട്രാക്കില്‍ ഗിറ്റാര്‍ വായിച്ചിരിക്കുന്നതും പ്രണവ് തന്നെയാണ്.
സിനിമയില്‍ പ്രണവ് അവതരിപ്പിക്കുന്ന ആദി എന്ന കഥാപാത്രം ഗിറ്റാര്‍ വായിച്ച് പാടുന്ന ഒരു പാട്ടാണിത്.

 

പ്രണവ് ഗിറ്റാര്‍ പഠിച്ചിട്ടുള്ള കാര്യം ജീത്തുജോസഫിന് അറിയാമായിരുന്നു. പക്ഷേ അത് ഗുരുവിന്‍റെ കീഴില്‍ അഭ്യസിച്ചുപഠിച്ചതല്ല എന്ന അറിവ് ജീത്തുവിനെ സംബന്ധിച്ച് അത്ഭുതമുണര്‍ത്തുന്ന കാര്യമായിരുന്നു. ഇന്‍റര്‍നെറ്റില്‍ നിന്ന് ലഭ്യമായ അറിവുകളുടെയും വീഡിയോകളുടെയും സഹായത്തോടെയാണ് പ്രണവ് ഗിറ്റാര്‍ വായിച്ചുപഠിച്ചത്. ഗുരുക്കന്മാരുടെ സ്വാധീനം ഉണ്ടാകാതിരിക്കാന്‍ അതാണ് നല്ലതെന്ന പക്ഷക്കാരനാണ് പ്രണവ്.

 

ഗിറ്റാര്‍ വാദനത്തിനുള്ള പ്രണവിന്‍റെ ടാലന്‍റ് അതുകൊണ്ടുതന്നെ സിനിമയില്‍ ഉപയോഗിക്കണമെന്നും ജീത്തു തീരുമാനിച്ചു. അപ്പോഴാണ് ആ സീനിലെ പാട്ടും പ്രണവിനെക്കൊണ്ട് എഴുതിച്ചാലോ എന്ന ചിന്ത ജീത്തുവിനുണ്ടാകുന്നത്. ജീത്തു കാര്യം പ്രണവിനോട് പറഞ്ഞു. ആദ്യമൊന്ന് മടിച്ചെങ്കിലും പ്രണവ് അതിന് തയ്യാറായി. ജിപ്സി വുമണ്‍ എന്ന ടൈറ്റിലില്‍ ഒരു ഇംഗ്ലീഷ് ഗാനം പിറക്കുന്നു. അത് സംഗീതം ചെയ്യാന്‍ ഏല്‍പ്പിച്ചത് അനില്‍ജോണ്‍സനെയും. കമ്പോസിംഗ് കഴിഞ്ഞപ്പോള്‍ ആ പാട്ടുപാടാന്‍ പ്രണവിനെക്കാള്‍ അനുയോജ്യനായ മറ്റൊരാളില്ലെന്നും ജീത്തു ഉറപ്പിച്ചു. അങ്ങനെ പ്രണവ് തന്നെ ആ പാട്ട് പാടുകയും ചെയ്തു.

 

പാട്ടിന് ട്രാക്ക് ചെയ്യുന്ന സമയത്ത് അതിലെ ഒരു ഗിറ്റാര്‍ വായിച്ചിരിക്കുന്നതും പ്രണവാണ്. സിനിമയില്‍ സ്വയം ഗിറ്റാര്‍ വായിച്ചാണ് പ്രണവ് അതില്‍ അഭിനയിച്ചിരിക്കുന്നതും.
പ്രണവ് എഴുതി, ഗിറ്റാര്‍ വായിച്ച് പാടിയ ആ പാട്ടും ഇതിനോടകം വൈറലായി കഴിഞ്ഞു.

 

 

പ്രണവിന്‍റെ വരികള്‍ കമ്പോസ് ചെയ്ത സംഗീതസംവിധായകന്‍ അനില്‍ജോണ്‍സനും പ്രണവ് എന്ന പാട്ടുകാരനെക്കുറിച്ച് ചിലത് പറയാനുണ്ട്.
‘പ്രണവ് ഒരു ആര്‍ട്ടിസ്റ്റാണോ, മ്യൂസിഷ്യനാണോ എന്നുചോദിച്ചാല്‍ ശരിക്കും ഉത്തരം പറയാന്‍ കുഴങ്ങും. രണ്ടിലും ഒരുപോലെ ടാലന്‍റുണ്ട് അയാള്‍ക്ക്. എത്ര തന്മയത്വത്തോടെയാണ് അയാള്‍ ഗിറ്റാര്‍ വായിക്കുന്നത്. എത്ര സുന്ദരമായിട്ടാണ് അയാള്‍ പാട്ടുപാടുന്നത്. ഹി ഈസ് റിയലി ജീനിയസ്.’
മൂന്നുപാട്ടുകളാണ് ആദിയിലുള്ളത്. മൂന്നും കമ്പോസ് ചെയ്തിരിക്കുന്നത് അനില്‍ജോണ്‍സനാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO