ഹനീഫയുടെ സ്വന്തം കലൈജ്ഞര്‍

മലയാളത്തില്‍ ഒരഭിനേതാവെന്ന നിലയില്‍ വ്യത്യസ്ത ശൈലിയിലൂടെ വേറിട്ട അഭിനയം കാഴ്ചവച്ച നടനായിരുന്നു കൊച്ചിന്‍ ഹനീഫ. തമിഴകത്തിന്‍റെയും പ്രിയനടനായിരുന്നു അദ്ദേഹം. പ്രശസ്തസംവിധായകന്‍ ഷങ്കറിന്‍റെ ഒട്ടുമിക്ക ചിത്രങ്ങളിലും സ്ഥിരമായി ഹനീഫയ്ക്ക് വേഷമുണ്ടായിരുന്നു. കമലിന്‍റെയും അടുത്ത സുഹൃത്തായതുകൊണ്ടുതന്നെയായിരുന്നു മഹാനദിയിലും... Read More

മലയാളത്തില്‍ ഒരഭിനേതാവെന്ന നിലയില്‍ വ്യത്യസ്ത ശൈലിയിലൂടെ വേറിട്ട അഭിനയം കാഴ്ചവച്ച നടനായിരുന്നു കൊച്ചിന്‍ ഹനീഫ. തമിഴകത്തിന്‍റെയും പ്രിയനടനായിരുന്നു അദ്ദേഹം. പ്രശസ്തസംവിധായകന്‍ ഷങ്കറിന്‍റെ ഒട്ടുമിക്ക ചിത്രങ്ങളിലും സ്ഥിരമായി ഹനീഫയ്ക്ക് വേഷമുണ്ടായിരുന്നു. കമലിന്‍റെയും അടുത്ത സുഹൃത്തായതുകൊണ്ടുതന്നെയായിരുന്നു മഹാനദിയിലും മികച്ചൊരു വേഷം ചെയ്യാന്‍ സാധിച്ചത്.


ഹനീഫയുടെ തമിഴ്ബന്ധം വര്‍ഷങ്ങള്‍ക്കുമുമ്പേ തുടങ്ങിയതാണ്. മിമിക്രി വേദികളില്‍ രാജരാജ ചോഴനിലെയും കലൈജ്ഞരുടെതന്നെ പരാശക്തിയിലെയും ഡയലോഗുകള്‍ അനുകരിച്ച് കയ്യടി നേടിയിയിരുന്നു.

പരാശക്തി

യാദൃച്ഛികമെന്നോണം ഹനീഫ സംവിധനം ചെയ്ത രണ്ട് തമിഴ് ചിത്രങ്ങളുടെയും സംഭാഷണം രചിച്ചത് കരുണാനിധിയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹവുമായി വളരെ അടുത്ത ബന്ധമായിരുന്നു ഹനീഫയ്ക്കുണ്ടായിരുന്നത്.

1988 ല്‍ റിലീസിനെത്തിയ പാസപ്പറവൈകള്‍, പാടാത തേനീകള്‍ എന്നീ ചിത്രങ്ങളായിരുന്നു കരുണാനിധിയുടെ രചനാവൈഭവത്തില്‍ ഹനീഫ പൂര്‍ത്തിയാക്കിയത്.

പാസപ്പറവൈകള്‍

ശിവകുമാര്‍, ലക്ഷ്മി, രാധിക, മോഹന്‍ തുടങ്ങിയ പ്രമുഖരായിരുന്നു ഈ രണ്ട് ചിത്രങ്ങളിലെയും അഭിനേതാക്കള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO