ഹരിശ്രീ അശോകന്‍ സംവിധായകനാകുന്നു ‘ആന്‍ ഇന്‍റര്‍ നാഷണല്‍ ലോക്കല്‍ സ്റ്റോറി’

പ്രശസ്തനടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി'. എസ്.സ്ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ എം. ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രാഹുല്‍മാധവ്, ദീപക്,... Read More

പ്രശസ്തനടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’. എസ്.സ്ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ എം. ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രാഹുല്‍മാധവ്, ദീപക്, അശ്വിന്‍ ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

മനോജ് കെ. ജയന്‍, സൗബിന്‍ ഷാഹീര്‍, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, ഷിജു, കുഞ്ചന്‍, സുരേഷ്കൃഷ്ണ, നന്ദലാല്‍, ഹരിശ്രീഅശോകന്‍, ബിജുക്കുട്ടന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ബൈജുസന്തോഷ്, അബുസലിം, ജോണ്‍ കൈപ്പള്ളില്‍, ഹരിപ്രസാദ്, ബിനു, സുരഭിസന്തോഷ്, മാലാപാര്‍വ്വതി, ശോഭമോഹന്‍ തുടങ്ങിയവരാണ് പ്രമുഖതാരങ്ങള്‍.

 

രഞ്ജിത്ത്, എബിന്‍, സനീഷ് അലന്‍ എന്നിവര്‍ തിരക്കഥ-സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, വിനായകന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപിസുന്ദര്‍, നാദിര്‍ഷ, അരുണ്‍രാജ് എന്നിവര്‍ സംഗീതം പകരുന്നു.

 

സെപ്തംബര്‍ മൂന്നിന് രാവിലെ ഒമ്പത് മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ വെച്ച് ‘ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’യുടെ പൂജയും സ്വിച്ചോണ്‍കര്‍മ്മവും നിര്‍വ്വഹിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO