ഹര്‍ത്താല്‍; ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഡിജിപിയുടെ കര്‍ശന നിര്‍ദേശം

സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്സ് ഇന്നു നടത്തുന്ന ഹര്‍ത്താലില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കര്‍ശന നിര്‍ദേശം... Read More

സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്സ് ഇന്നു നടത്തുന്ന ഹര്‍ത്താലില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി.

ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്നു നഷ്ടത്തിനു തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. ഇന്നു തുറക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കും. അക്രമത്തിനു മുതിരുന്നവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തും.

സ്ഥിതി ഗതികള്‍ നിരീക്ഷിച്ച്‌ ആവശ്യമായ നടപടി എടുക്കണമെന്ന് റേഞ്ച് ഐജിമാരോടും സോണല്‍ എഡിജിപിമാരോടും ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO