ബിഗ് സ്‌ക്രീനിൽ അനുഷ്‌കയുടെ തോഴി ഹസീന !

അനുഷ്‌ക സിനിമയിൽ വരുന്നതിനു മുമ്പ് അവരുടെ ഏറോബിക് ഫിറ്റ്നസ് ട്രെയിനറായിരുന്നു ഹസീന. ബംഗളൂരുവിൽ ഇന്ദിരാ നഗറിലുള്ളപ്രശസ്‌തമായ Rugged Fitness Center-ൽ മൂന്ന് വർഷക്കാലം അനുഷ്‌കയ്ക്ക് പരിശീലനം നൽകിയിരുന്നു. ഇരുവരും ഉറ്റ തോഴിമാരായിരുന്നു. അക്കാലത്ത് അനുഷ്‌ക്കയ്‌ക്കാകട്ടെ... Read More

അനുഷ്‌ക സിനിമയിൽ വരുന്നതിനു മുമ്പ് അവരുടെ ഏറോബിക് ഫിറ്റ്നസ് ട്രെയിനറായിരുന്നു ഹസീന. ബംഗളൂരുവിൽ ഇന്ദിരാ നഗറിലുള്ളപ്രശസ്‌തമായ Rugged Fitness Center-ൽ മൂന്ന് വർഷക്കാലം അനുഷ്‌കയ്ക്ക് പരിശീലനം നൽകിയിരുന്നു. ഇരുവരും ഉറ്റ തോഴിമാരായിരുന്നു. അക്കാലത്ത് അനുഷ്‌ക്കയ്‌ക്കാകട്ടെ സിനിമയിൽ അഭിനയിക്കണമെന്നുള്ള മോഹം ഇല്ലായിരുന്നു.

 

എന്നാൽ അനുഷ്‌ക തന്നേക്കാൾ മൂന്ന് വയസിനു ഇളയവളായ ഹസീനയോട് ‘ നീ ശ്രമിച്ചാൽ നിനക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടും നടിയാകാൻ കഴിയും’ എന്നുപറഞ്ഞു പ്രോത്സാഹിപ്പിച്ചു . എന്നാൽ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബാംഗമായതിനാൽ കുറച്ചുകാലം അത് മനസ്സിൽ ആഗ്രഹമായി മാത്രം സൂക്ഷിക്കാനേ ഹസീനയ്ക്ക് കഴിഞ്ഞുള്ളു . പിൽക്കാലത്തു , അനുഷ്‌ക ,അവർ തന്നെ പ്രതീക്ഷിക്കാതെ നടിയായത് ദൈവ നിയോഗമായി വിശ്വസിക്കുന്ന ഹസീന തന്റെ പഴയ തോഴി കീർത്തി നേടിയതിൽ അഭിമാനം കൊള്ളുന്നു.

 

 

 

 

അനുഷ്‌ക വീണ്ടും നിർബന്ധിക്കവേ ഏതാനും മിനി സ്ക്രീൻ പരമ്പരകളിൽ അഭിനയിച്ചു , സെൽവി ,കാത്തു കറുപ്പ് ,ഗോകുലത്തിൽ സീതൈ തുടങ്ങി ഏതാനും തമിഴ് സീരിയലുകളിൽ അഭിയനയിച്ച ശേഷം അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞു . ചെറിയൊരു ഇടവേളയ്ക്കു ശേഷം ഹസീനയുടെ രണ്ടാം വരവ് ബിഗ് സ്‌ക്രീനിൽ . ഇടം പൊരുൾ എന്ന തമിഴ് സിനിമയിലൂടെയും മലയാളത്തിൽ ലവ കുശ എന്ന സിനിമയിലും അഭിനയിച്ചു കൊണ്ട് ബിഗ് സ്ക്രീൻ നടിയായി . അതിനു ശേഷം സിനിമയിൽ അവസരങ്ങൾ തേടി വന്നെങ്കിലും തന്റെ അഭിനയസിദ്ധി വെളിപ്പെടുത്താൻ ഉതകുന്ന തരത്തിലുള്ള കഥാപാത്രങ്ങൾക്കായി കാത്തിരിക്കയാണ് .

 

കന്മദത്തിലെയും ഹൗ ഓൾഡ് ആർ യു വിലെയും മഞ്ജു വാര്യർ , പടയപ്പയിലെ രമ്യാ കൃഷ്ണൻ , എന്ന് നിന്റെ മൊയ്‌തീനിലെ ലെന , ദൃശ്യത്തിലെ ആശാ ശരത് എന്നിവർ ചെയ്ത വേഷങ്ങൾ തന്നെ ഏറെ ആകര്ഷിച്ചവയാണെന്ന് പറയുന്ന ഹസീനക്ക് , മലയാളത്തിലാണ് ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ സൃഷ്‌ടിക്കപ്പെടുന്നതെന്നുമാണ് അഭിപ്രായം . അതുകൊണ്ട് തന്നെ മലയാള സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. കഥാപാത്രം ഏതായാലും വെല്ലുവിളിയായി ഏറ്റെടുത്തു താൻ അഭിനയിക്കുമെന്ന് ആത്മ വിശ്വാസത്തോടെ പറയുന്ന ഹസീന മലയാള സിനിമയിൽ നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നു .

Show Less

No comments Yet

SLIDESHOW

LATEST VIDEO