ജിമിക്കി കമ്മല്‍

ഭാര്‍ഗ്ഗവീ...എടീ...ഭാര്‍ഗ്ഗവി...അലറിവിളിച്ചുകൊണ്ട് മാധവന്‍ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മാധവന്‍റെ അലര്‍ച്ചയില്‍ മയങ്ങിക്കിടന്ന ഭാര്‍ഗ്ഗവി ചാടിയെഴുന്നേറ്റ് എന്നതാ... എന്ന ഭാവത്തില്‍ നിവര്‍ന്നുനിന്നു. 'എവിടെടീ... എന്‍റെ ബ്രാണ്ടിക്കുപ്പി' മാധവന്‍റെ ചോദ്യത്തിന് ഭാര്‍ഗ്ഗവി മറുചോദ്യം ഉന്നയിച്ചു. 'എവിടെയെന്‍റെ ജിമിക്കികമ്മല്‍,'... Read More

ഭാര്‍ഗ്ഗവീ…എടീ…ഭാര്‍ഗ്ഗവി…അലറിവിളിച്ചുകൊണ്ട് മാധവന്‍ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
മാധവന്‍റെ അലര്‍ച്ചയില്‍ മയങ്ങിക്കിടന്ന ഭാര്‍ഗ്ഗവി ചാടിയെഴുന്നേറ്റ് എന്നതാ… എന്ന ഭാവത്തില്‍ നിവര്‍ന്നുനിന്നു.
‘എവിടെടീ… എന്‍റെ ബ്രാണ്ടിക്കുപ്പി’ മാധവന്‍റെ ചോദ്യത്തിന് ഭാര്‍ഗ്ഗവി മറുചോദ്യം ഉന്നയിച്ചു.
‘എവിടെയെന്‍റെ ജിമിക്കികമ്മല്‍,’ നിന്‍റെ ജിമിക്കിയാടി…എന്‍റെ ബ്രാണ്ടിയായത് എടുക്കെടീ…എന്‍റെ ബ്രാണ്ടിക്കുപ്പി.
പുച്ഛഭാവത്തില്‍ ഭാര്‍ഗ്ഗവി മാധവനെ നോക്കിക്കൊണ്ട് പറഞ്ഞു.
‘എങ്കില്‍ ആ ബ്രാണ്ടിക്കുപ്പിയാ…നിങ്ങടെ മുന്നില്‍ നില്‍ക്കുന്നത്.’
എടീ…ഒരുമ്പെട്ടവളെ, അത്… നീയെടുത്ത് കുടിച്ചുതീര്‍ത്തോ.
മാധവന്‍ ഭാര്‍ഗ്ഗവിയുടെ മുടിയില്‍ കുത്തിപ്പിടിച്ചു.
‘വിടമാട്ടെ…’ ഭാര്‍ഗ്ഗവി നാഗവല്ലിയായി. മാധവന്‍റെ കൈ തട്ടിമാറ്റിക്കൊണ്ട് ഭാര്‍ഗ്ഗവി അലറി. ‘എന്‍റെ ജിമിക്കി കട്ടാണോ നിങ്ങള്‍ ബ്രാണ്ടി വാങ്ങിയത്. എങ്കില്‍ ആ ബ്രാണ്ടിയെനിക്കുള്ളതാ. ഞാനതങ്ങ് കുടിച്ചു. എന്താ…’
ഭാര്‍ഗ്ഗവിയുടെ മട്ടും ഭാവവും കണ്ടപ്പോള്‍ മാധവന്‍ ശാന്തനായി.
‘എങ്കിലും…എന്‍റെ ഭാര്‍ഗ്ഗവി…എന്നോടീ ചതി വേണ്ടായിരുന്നു.’
ഭാര്‍ഗ്ഗവിയും അല്‍പ്പം ശാന്തത പ്രകടിപ്പിച്ചു. എന്നാലും നിങ്ങളെന്‍റെ ജിമിക്കി കമ്മല്‍ കട്ടോണ്ടുപോയല്ലോ… ദുഷ്ടാ…എനിക്ക്…എനിക്ക്…ഭാര്‍ഗ്ഗവി വാക്കുകള്‍ക്ക് തപ്പിയപ്പോള്‍ മാധവന്‍ ബാക്കി ചേര്‍ത്തു.
ജിമിക്കികമ്മല്‍ ഞാന്‍ വാങ്ങിത്തരും…ഇന്നും നാളെയുമല്ല…അടുത്ത ഓണത്തിന്…എന്താ…പോരെ…
‘എനിക്ക്… ജിമിക്കി വേണ്ട…ബ്രാണ്ടി മതി.’
ഭാര്‍ഗ്ഗവിയുടെ മറുപടികേട്ട മാധവന്‍റെ മനസ്സില്‍ ബ്രാണ്ടിക്കുപ്പികള്‍ ഓരോന്നായി പൊട്ടി. എന്നാലും എന്‍റെ ജിമിക്കി…നീയെന്നെ ഇങ്ങനെ ഒതുക്കിയല്ലോ…എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് മാധവന്‍ കസേരയില്‍ കുത്തിയിരുന്നു.
അപ്പോള്‍ മാധവന്‍റെ മനസ്സില്‍ ജിമിക്കികമ്മലിന്‍റെ ചിത്രം തെളിഞ്ഞുവന്നു.
വി.എച്ച്. കബീര്‍ റാന്നി

Show Less

No comments Yet

SLIDESHOW

LATEST VIDEO