ഫ്രീക്കന്മാരും പട്ടികളും

ഒരു ബൈക്ക് വാങ്ങിക്കൊടുക്കണമെന്ന് മകന്‍ സുകേഷ് മാതാപിതാക്കളായ സുലോചനയോടും ദാസന്‍പിള്ളയോടും പറയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒടുവില്‍ ദാസന്‍പിള്ള തന്‍റെ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ മകന്‍റെ ആഗ്രഹം നടപ്പാക്കി. ബൈക്കിന്‍റെ താക്കോല്‍ മകനെ ഏല്‍പ്പിച്ച് പാവം... Read More

ഒരു ബൈക്ക് വാങ്ങിക്കൊടുക്കണമെന്ന് മകന്‍ സുകേഷ് മാതാപിതാക്കളായ സുലോചനയോടും ദാസന്‍പിള്ളയോടും പറയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒടുവില്‍ ദാസന്‍പിള്ള തന്‍റെ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ മകന്‍റെ ആഗ്രഹം നടപ്പാക്കി. ബൈക്കിന്‍റെ താക്കോല്‍ മകനെ ഏല്‍പ്പിച്ച് പാവം അച്ഛന്‍ ഉപദേശിച്ചു.
‘മോനേ അച്ഛന്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞപ്പോള്‍ കിട്ടിയ കാശില്‍നിന്നാണ് നിന്‍റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുതന്നിരിക്കുന്നത്. മോന്‍ ബൈക്കും കൊണ്ട് പുറത്തുപോകുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.’
‘എനിക്കറിയാം അച്ഛാ… സ്പീഡ് കൂട്ടരുത്, സൂക്ഷിച്ചോടിക്കണം, എപ്പോഴും ദൈവവിചാരം വേണം ഇതൊക്കെയല്ലേ…’
‘അല്ല മോനേ. ഏറ്റവും പ്രധാനമായിട്ട് മോന്‍ ശ്രദ്ധിക്കേണ്ടത് ഫ്രീക്കന്മാരേയും പട്ടികളേയുമാണ്.’
‘ങേ! അച്ഛന്‍ എന്താണീ പറയുന്നത്..’
‘സത്യം. ഇന്ന് റോഡിലിറങ്ങിയാല്‍ യാതൊരു കണ്‍ട്രോളുമില്ലാതെ ഓവര്‍ സ്പീഡില്‍ ചീറിപ്പായുന്നത് ഫ്രീക്കന്മാരും പിന്നെ തെരുവ് നായ്ക്കളുമാണ്. ഈ രണ്ട് കൂട്ടരെ മോനൊന്നു ശ്രദ്ധിച്ചാല്‍ കുറെക്കാലം കൂടി ഞങ്ങള്‍ക്ക് മോനെ കാണാന്‍ കിട്ടും.’
അച്ഛന്‍റെ ഉപദേശം കേട്ട് ബൈക്കിന്‍റെ മുകളിലിരുന്ന മകന്‍ സുകേഷ് കുറച്ചുനേരത്തേയ്ക്ക് ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ തന്നെ മറന്നിരുന്നുപോയി.
എം.കെ. ഗോപകുമാര്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO