ബിഷപ്പിനെതിരായ അന്വേഷണത്തില്‍ സംതൃപ്‌തിയെന്ന്‌ ഹൈക്കോടതി

ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ പീഡനക്കേസില്‍ പൊലീസ്‌ അന്വേഷണത്തില്‍ സംതൃപ്‌തിയുണ്ടെന്ന്‌ ഹൈക്കോടതി. കേസില്‍ ഹര്‍ജിക്കാര്‍ കുറച്ചുകുടി കാത്തിരിക്കണമെന്നും അറസ്റ്റിനേക്കാര്‍ വലുതല്ലേ ശിക്ഷയെന്നും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ ചോദിച്ചു. ബിഷപ്പിനെ എപ്പോള്‍ അറസ്റ്റ്... Read More

ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ പീഡനക്കേസില്‍ പൊലീസ്‌ അന്വേഷണത്തില്‍ സംതൃപ്‌തിയുണ്ടെന്ന്‌ ഹൈക്കോടതി. കേസില്‍ ഹര്‍ജിക്കാര്‍ കുറച്ചുകുടി കാത്തിരിക്കണമെന്നും അറസ്റ്റിനേക്കാര്‍ വലുതല്ലേ ശിക്ഷയെന്നും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ ചോദിച്ചു. ബിഷപ്പിനെ എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‌ തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. കേസ്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലം പരിഗണിച്ചാണ്‌ കോടതി ഉത്തരവായത്‌. പഴയകേസ്‌ ആയതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണ്ടി വരും. പൊലീസ്‌ തെളിവുകള്‍ ശേഖരിച്ചതിനാല്‍ അവ നഷ്‌ടമാകുമെന്ന പേടി വേണ്ട. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പരാതി പരിഗണനയിലാണെന്നും കോടതി പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO