ഓര്‍ത്തഡോക്‌സ് വെെദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓര്‍ത്തഡോക്‌സ് വെെദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വെെദികര്‍ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്നും വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാകില്ലെന്നും ഹെെക്കോടതി വ്യക്തമാക്കി. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ.... Read More

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓര്‍ത്തഡോക്‌സ് വെെദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വെെദികര്‍ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്നും വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാകില്ലെന്നും ഹെെക്കോടതി വ്യക്തമാക്കി. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ. ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറസ്‌റ്റും മറ്റ് നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. ഇതോടെ വൈദികരുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Show Less

No comments Yet

SLIDESHOW

LATEST VIDEO