ചരിത്ര വിധിയെന്ന് അഭിഷേക് സിംഗ്‌വി

ബി.എസ്.യെദിയൂരപ്പയെ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് വിധേയനാകാന്‍ നിര്‍ദ്ദേശിച്ച സുപ്രീംകോടതി ഉത്തരവ് ഇതിഹാസമാണെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി പ്രതികരിച്ചു. ചരിത്രപരമായ വിധിയാണ് സുപ്രീംകോടതി പുറത്തിറക്കിയതെന്ന് കോടതിയില്‍ നിന്നും പുറത്തിറങ്ങിയ സിംഗ്‌വി മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.... Read More

ബി.എസ്.യെദിയൂരപ്പയെ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് വിധേയനാകാന്‍ നിര്‍ദ്ദേശിച്ച സുപ്രീംകോടതി ഉത്തരവ് ഇതിഹാസമാണെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി പ്രതികരിച്ചു. ചരിത്രപരമായ വിധിയാണ് സുപ്രീംകോടതി പുറത്തിറക്കിയതെന്ന് കോടതിയില്‍ നിന്നും പുറത്തിറങ്ങിയ സിംഗ്‌വി മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നിരവധി നിര്‍ണായക നിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. പ്രോട്ടേം സ്പീക്കറുടെ കീഴില്‍ വിശ്വാസ വോട്ടെടുപ്പ് തേടണമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയോടുള്ള ഇന്ത്യന്‍ ജനതയുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന വിധിയാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അശ്വനി കുമാര്‍ പ്രതികരിച്ചു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO