നയന്‍സ് വീണ്ടും ഹൊറര്‍ ചിത്രങ്ങളിലേയ്ക്ക്

വീണ്ടും ഒരു ഹൊറര്‍ ചിത്രവുമായി നയന്‍താരയെത്തുന്നു. 2017, നയന്‍താരയ്ക്ക് വിജയവര്‍ഷമായിരുന്നു. അതിന്‍റെ തുടര്‍ച്ചതന്നെയാകണം 2018 എന്നതില്‍ നയന്‍സ് ഏറെ ശ്രദ്ധാലുവാണ്. സര്‍ജുന്‍ കെ.എം എന്ന സംവിധായകന്‍റെ ഹൊറര്‍ത്രില്ലര്‍ ചിത്രത്തിന്‍റെ കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ് നയന്‍സ്. 'ലക്ഷ്മി',... Read More

വീണ്ടും ഒരു ഹൊറര്‍ ചിത്രവുമായി നയന്‍താരയെത്തുന്നു. 2017, നയന്‍താരയ്ക്ക് വിജയവര്‍ഷമായിരുന്നു. അതിന്‍റെ തുടര്‍ച്ചതന്നെയാകണം 2018 എന്നതില്‍ നയന്‍സ് ഏറെ ശ്രദ്ധാലുവാണ്. സര്‍ജുന്‍ കെ.എം എന്ന സംവിധായകന്‍റെ ഹൊറര്‍ത്രില്ലര്‍ ചിത്രത്തിന്‍റെ കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ് നയന്‍സ്. ‘ലക്ഷ്മി’, ‘മാ’ എന്നീ വിവാദങ്ങളായ ഷോര്‍ട്ട്ഫിലിംസ് സംവിധാനം ചെയ്ത ക്രെഡിറ്റ് സര്‍ജുന് ഉണ്ട്. ‘ഇതൊരു വൈകാരിക ഹൊറര്‍ ചിത്രമാണ്. തിരക്കഥ തയ്യാറാക്കുമ്പോള്‍തന്നെ ഒരു പ്രശസ്ത നായകനോ നായികയോ ഈ കഥാപാത്രം ചെയ്താല്‍ മാത്രമേ വിജയിക്കൂ എന്ന് തോന്നിയിരുന്നു. നയന്‍ മാഡത്തിനെ തന്നെ ലഭിച്ചു. ഇതിലും, കൂടുതല്‍ പ്രതീക്ഷിക്കാനില്ല. സര്‍ജുന്‍ ഏറെ സന്തോഷത്തോടെ പറയുന്നു.’

Show Less

No comments Yet

SLIDESHOW

LATEST VIDEO