‘ഇബിലീസ്’ ആഗസ്റ്റ് 3ന് തിയേറ്ററുകളിലേക്ക്

ആസിഫ് അലി, ലാല്‍, മഡോണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനുശേഷം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇബിലീസ്.   ഇച്ചായീസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശ്രീലക്ഷ്മി. ആര്‍, ശങ്കര്‍... Read More

ആസിഫ് അലി, ലാല്‍, മഡോണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനുശേഷം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇബിലീസ്.

 

ഇച്ചായീസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശ്രീലക്ഷ്മി. ആര്‍, ശങ്കര്‍ രാജ്. ആര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അജുവര്‍ഗ്ഗീസ്, ശ്രീനാഥ് ഭാസി, സിദ്ധിഖ്, ബാബു ആന്‍റണി, രവീന്ദ്രജയന്‍, നസീര്‍ സംക്രാന്തി, ഗോകുലം ഗോകു, മാസ്റ്റര്‍ ആദീഷ്, മാസ്റ്റര്‍ ശ്രീബദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

വൈശാഖ് എന്ന ചെറുപ്പക്കാരന്‍റെ കൗതുകകരമായ ജീവിതപശ്ചാത്തലത്തില്‍ ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ വൈശാഖായി ആസിഫ്അലി പ്രത്യക്ഷപ്പെടുന്നു. കുട്ടിത്തംവിട്ടുമാറാത്ത പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയില്‍ പ്രായംതോന്നിക്കുന്ന വൈശാഖ് മുത്തശ്ശന്‍റെ കീഴില്‍ മറ്റൊരു കാര്യങ്ങളിലും ഇടപെടാതെ ജീവിച്ചുപോരുകയാണ്. യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത വൈശാഖ് കൗതുകപൂര്‍വ്വം ചുറ്റുപാടുകളെ സ്വപ്നലോകത്തില്‍ എന്നപോലെ നോക്കികാണുമ്പോള്‍ കൂട്ടിനായി കോണ്ടാപ്പി എന്ന പട്ടിയും കളികൂട്ടുകാരനായ മുസ്തഫയും ഉണ്ടായിരിക്കും.

 

വൈശാഖിന് ഫിദ എന്ന പെണ്‍കുട്ടിയോട് ഒരു അടുപ്പം തോന്നുന്നുണ്ട്. പലതരത്തിലുള്ള പലഹാരങ്ങളും മറ്റും ഉണ്ടാക്കി കവലയില്‍ കൊണ്ടുപോയി വില്‍ക്കുന്ന ഫിദ വൈശാഖിനെ വല്ലാതെ സ്വാധീനിക്കുന്നു. മുത്തശ്ശന്‍റെ കീഴില്‍ മറ്റൊന്നും ചിന്തിക്കാതെ ജീവിക്കുന്ന വൈശാഖിന്‍റെ ജീവിതത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് ഇബലീസ് എന്ന ചിത്രത്തില്‍ രോഹിത് വി.എസ്. ദൃശ്യവല്‍ക്കരിക്കുന്നത്. മുത്തശ്ശനായി ലാലും മുസ്തഫയായി മാസ്റ്റര്‍ ആദീഷും ഫിദയായി മഡോണയും അഭിനയിക്കുന്നു. വൈശാഖായി ആസിഫ് അലി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുട്ടിത്തം നിറഞ്ഞ പ്രകൃതവുമായി പുതിയ രൂപഭാവത്തില്‍ പ്രത്യക്ഷപ്പെടുന്ന വൈശാഖ് ആസിഫ് അലിയുടെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും.

 

അക്കരക്കാഴ്ചകളിലൂടെ സ്വന്തം മനസ്സിലും ജീവിതത്തിലും സൃഷ്ടിക്കുന്ന മാനസികാനുഭവത്തിന്‍റെ പുത്തന്‍ ദൃശ്യാവിഷ്കാരമായ ഇബിലീസില്‍ ‘ഇന്നിന്‍റെ കഥ’ പറയുന്നു.

 

ഏതോ നാട്ടില്‍നടക്കുന്ന സംഭവമാണെന്ന് തോന്നുമെങ്കിലും ഇത് ഏത് നാട്ടിലും സംഭവിക്കാവുന്നതാണെന്ന് തിരിച്ചറിയാന്‍ കഴിയും. പിന്നീട് ആ ദേശവും ആ ആളുകളും നമ്മള്‍തന്നെയല്ലേയെന്നും നമ്മളെ കുറിച്ചല്ലേ പറയുന്നതെന്നും തോന്നുന്ന തരത്തിലാണ് ഇബ്ലീസിന്‍റെ അവതരണം. സംവിധായകന്‍ രോഹിത് വി.എസ്. പറഞ്ഞു.

 

ഇബിലീസിലെ അത്ഭുതദേശത്തിന്‍റെ കൗതുകകാഴ്ചകള്‍ ഭംഗിയായി ദൃശ്യവല്‍ക്കരിക്കുന്നത് ക്യാമറമാന്‍ അഖില്‍ജോര്‍ജ്ജാണ്. സമീര്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. മനുമഞ്ചിത്ത് എഴുതിയ വരികള്‍ക്ക് ഡോണ്‍വിന്‍സെന്‍റ് സംഗീതം പകരുന്നു.
ആഗസ്റ്റ് 3ന് ആദം റിലീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO