കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ല: കോടിയേരി

കാസര്‍ഗോട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏതുതരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടായാലും ഒരു പ്രകോപനവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമുണ്ടാകാന്‍ പാടില്ല എന്നതാണ് പാര്‍ട്ടിയുടെ നിര്‍ദേശം.... Read More

കാസര്‍ഗോട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏതുതരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടായാലും ഒരു പ്രകോപനവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമുണ്ടാകാന്‍ പാടില്ല എന്നതാണ് പാര്‍ട്ടിയുടെ നിര്‍ദേശം. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഈ വേളയില്‍ അരങ്ങേറിയ ഇത്തരം കൊലപാതകങ്ങള്‍ ഈ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ പാര്‍ട്ടി തന്നെ സ്വീകരിക്കും. പ്രതികളില്‍ ആരെങ്കിലും സിപിഎമ്മില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ ഒരു സഹായവും അത്തരക്കാര്‍ക്ക് നല്‍കുകയില്ല.

Show Less

No comments Yet

SLIDESHOW

LATEST VIDEO