മക്കൾ ശെൽവൻ വിജയ് സേതുപതി കൊച്ചിയിൽ

ജയറാമിനോടൊപ്പം ആദ്യമായി മലയാളത്തിൽ അഭിനയിക്കാൻ വിജയ് സേതുപതി എറണാക്കുളത്തെത്തി. പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനിൽ കളത്തിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ " മാർക്കോണി മത്തായി " യിലാണ് കേന്ദ്ര കഥാപാത്രത്തെ... Read More

ജയറാമിനോടൊപ്പം ആദ്യമായി മലയാളത്തിൽ അഭിനയിക്കാൻ വിജയ് സേതുപതി എറണാക്കുളത്തെത്തി. പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനിൽ കളത്തിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ” മാർക്കോണി മത്തായി ” യിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനോടൊപ്പം അഭിനയിക്കാനാണ് കേരളത്തിലെത്തിയത്. സംവിധായകൻ സനിൽ കളത്തിൽ,നിർമ്മാതാവ് പ്രേമചന്ദ്രൻ എ ജി,ക്യാമറമാൻ സജൻ കളത്തിൽ,പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ,ആർട്ട് ഡയറക്ടർ സാലു കെ ജോർജ്ജ് എന്നിവർ ചേർന്ന് വിജയ് സേതുപതിയെ സ്വീകരിച്ച് ലോക്കേഷനിലെത്തിച്ചു.

 

 

സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആത്മീയ നായികയാവുന്നു. അജു വർഗ്ഗീസ്,ഹരീഷ് കണാരൻ,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാർത്ഥ് ശിവ,സുധീർ കരമന,മാമുക്കോയ,കലാഭവൻ പ്രജോദ്,സുനിൽ സുഖദ,ശിവകുമാർ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

 

 

 

സനിൽ കളത്തിൽ,റെജീഷ് മിഥില എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജൻ കളത്തിൽ നിർവ്വഹിക്കുന്നു. അനിൽ പനച്ചൂരാൻ,ബി കെ ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു.എഡിറ്റർ-ഷമീർ മുഹമ്മദ്.

 

 

തോക്കിന് ചൂലിനോട് തോന്നിയ പ്രണയം എന്ന തല വാചകത്തോടെ അവതരിപ്പിക്കുന്ന മാർക്കോണി മത്തായി എ ന്ന ചിത്രത്തിൽ,ലോകത്തെ മുഴുവൻ സ്നേഹിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പൂക്കൾ വിതറുന്ന മത്തായി എന്ന സെക്യൂറിറ്റിക്കാരന് ഉണ്ടായ ഒരു പ്രശ്നം പരിഹരിക്കാൻ ലോകം ഒറ്റക്കെട്ടായി അണി നിരക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്‌. മത്തായി യായി ജയറാം എത്തുമ്പോൾ രക്ഷകരുടെ മുന്നിലായി വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നു. റേഡിയോയും ഇതിലെ പ്രധാന കഥാപാത്രമാണ്.

 

 

 

പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ,കല-സാലു കെ ജോർജ്ജ്,മേക്കപ്പ്-രഞ്ജിത് അമ്പാടി,വസ്ത്രാലങ്കാരം-സമീറ സനീഷ്,ശബ്ദലേഖനം-അജിത് എം ജോർജ്ജ്,പരസ്യക്കല-പ്രദീഷ്,പ്രൊഡക്ഷൻ ഡിസെെനർ-സുധാകരൻ കെ പി. ഗോവ, ചെന്നെെ, ചങ്ങനാശ്ശേരി, ആലപ്പുഴ,എറണാക്കുളം എന്നിവിടങ്ങളിലാണ് മാർ ക്കോണി മത്തായി ചിത്രീകരിക്കുന്നത്.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO