സമ്പത്ത് വര്‍ദ്ധിക്കാന്‍

ഒരു ഭവനത്തില്‍ ധനം സൂക്ഷിക്കുന്നത് ശരിയായ ദിക്കുകളിലല്ലെങ്കില്‍ പണം പറന്നുപോകുന്നപോലെ നഷ്ടപ്പെടും. ചിലവ് നിയന്ത്രിക്കാനാകാതെ വരാം. ഒരു വീടിന്‍റെ തെക്കുപടിഞ്ഞാറ്(കന്നിമൂല), തെക്ക്, പടിഞ്ഞാറ് ഈ ഭാഗങ്ങളില്‍ പണം സൂക്ഷിക്കാം. പണം, പ്രധാനരേഖകള്‍ ഇവ സൂക്ഷിക്കുന്ന... Read More

ഒരു ഭവനത്തില്‍ ധനം സൂക്ഷിക്കുന്നത് ശരിയായ ദിക്കുകളിലല്ലെങ്കില്‍ പണം പറന്നുപോകുന്നപോലെ നഷ്ടപ്പെടും. ചിലവ് നിയന്ത്രിക്കാനാകാതെ വരാം. ഒരു വീടിന്‍റെ തെക്കുപടിഞ്ഞാറ്(കന്നിമൂല), തെക്ക്, പടിഞ്ഞാറ് ഈ ഭാഗങ്ങളില്‍ പണം സൂക്ഷിക്കാം. പണം, പ്രധാനരേഖകള്‍ ഇവ സൂക്ഷിക്കുന്ന അലമാര വടക്ക് ദിക്കി(കുബേരയ്ക്ക്)ലേക്ക് തുറക്കുന്നവിധം സ്ഥാപിച്ചാല്‍ സമ്പത്ത് നിലനില്‍ക്കും.
വീടിന്‍റെ ചില ദിക്കുകളിലുള്ള മുറികളില്‍ പണം സൂക്ഷിച്ചാലുള്ള ഫലം ശ്രദ്ധിക്കുക.
1. തെക്കുപടിഞ്ഞാറേ(കന്നിമൂല)- സമ്പത്ത് വര്‍ദ്ധിക്കും.
2. വടക്ക് പടിഞ്ഞാറേ(കന്നിമൂല) മുറി- സമ്പത്ത് വര്‍ദ്ധിക്കും.
3. വടക്ക് കിഴക്കേമുറി(ഈശാനകോണ്‍)- ദാരിദ്ര്യം, കടബാധ്യതകള്‍ ഇവ വരുത്താം.
4. തെക്ക് കിഴക്കേമുറി(അഗ്നികോണ്‍)- മോഷണത്തിനും അനാവശ്യ ചെലവിനും വഴിയൊരുക്കും.
ചുരുക്കത്തില്‍ കന്നിമൂല മുറിയില്‍ വടക്കോട്ട് തുറക്കുന്ന രീതിയില്‍ പണപ്പെട്ടി അല്ലെങ്കില്‍ അലമാരയില്‍ സൂക്ഷിക്കുന്ന ധനം വര്‍ദ്ധിക്കുമെന്നതില്‍ തര്‍ക്കമില്ല. ധനം സൂക്ഷിക്കുന്ന പെട്ടിയില്‍ സുഗന്ധദ്രവ്യങ്ങള്‍, ഗുരുവിന്‍റെയോ, ശുക്രന്‍റെയോ രത്നങ്ങള്‍, അശ്വാരൂഢയന്ത്രം, ശ്രീയന്ത്രം, ചില തരം മൂലികാവേരുകള്‍(ധനാകര്‍ഷണാവശ്യ സാദ്ധ്യതയുള്ളവ), ഉത്തമലോഹങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതും സമ്പത്ത് വര്‍ദ്ധിക്കാന്‍ ഇടവരുത്തും. വ്യാപാരികള്‍ പണപ്പെട്ടികളില്‍ ഇത്തരത്തില്‍ ചില സൂത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്. വിശേഷനമ്പറുള്ള ചില നാണയങ്ങള്‍, കറന്‍സി എന്നിവ ചെലവഴിക്കാതെ പണപ്പെട്ടിയില്‍ സൂക്ഷിക്കുന്നതായും കണ്ടുവരുന്നുണ്ട്.

ശ്രീ.വി.എം. ശാസ്ത്രി,
ഫോണ്‍: 9847559786

Show Less

No comments Yet

SLIDESHOW

LATEST VIDEO