ലൂസിഫറിന്‍റെ ഭാഗമാകുന്ന ഇന്ദ്രജിത്ത്

'ലൂസിഫര്‍' മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. മാത്രമല്ല പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ലൂസിഫര്‍. 2016 ല്‍ തന്നെ ഈ ചിത്രത്തിനെക്കുറിച്ച് അനൗണ്‍സ്മെന്‍റ് ഉണ്ടായിരുന്നു. മുരളിഗോപിയുടേതാണ്... Read More

‘ലൂസിഫര്‍’ മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. മാത്രമല്ല പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ലൂസിഫര്‍. 2016 ല്‍ തന്നെ ഈ ചിത്രത്തിനെക്കുറിച്ച് അനൗണ്‍സ്മെന്‍റ് ഉണ്ടായിരുന്നു. മുരളിഗോപിയുടേതാണ് തിരക്കഥ. ആശീര്‍വ്വാദ് സിനിമാസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തില്‍ ഇന്ദ്രജിത്തും പ്രധാന കഥാപാത്രമാകുന്നു എന്നതാണ് ശ്രദ്ധേയമായ വാര്‍ത്ത. പ്രധാന വില്ലനെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് ആണത്രേ. പൃഥ്വിയും ഇന്ദ്രജിത്തും ഒന്നിച്ച് ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പൃഥ്വിയുടെ സംവിധാനത്തില്‍ ഇന്ദ്രജിത്ത് അഭിനയിക്കുന്നതെങ്ങനെ എന്ന് കാണാനുള്ള കൗതുകവും ആരാധകര്‍ക്കുണ്ട്. ‘ചോട്ടാമുംബൈ’, ‘ബാബകല്യാണി’, ‘ഫ്ളാഷ്’, ’20-20′ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO