യുവാക്കളെ ഹരം കൊള്ളിച്ച  ‘ഇരുട്ട് അറയിൽ മുരട്ടു കുത്ത്’ മെയ്18 മുതൽ കേരളത്തിലും 

  ഇപ്പോൾ തമിഴകത്തെ ചർച്ചാ വിഷയം  'ഇരുട്ട് അറയിൽ മുരട്ടു കുത്ത്' എന്ന സിനിമയാണ്. 'സെക്സ്  - ഹൊറർ  സിനിമ' എന്ന പരസ്യത്തോടെ പുറത്തിറക്കിയ ഈ സിനിമ  കാണാൻ  കുടുംബ സമേതം ആരും വരേണ്ട എന്നും... Read More
 
ഇപ്പോൾ തമിഴകത്തെ ചർച്ചാ വിഷയം  ‘ഇരുട്ട് അറയിൽ മുരട്ടു കുത്ത്’ എന്ന സിനിമയാണ്. ‘സെക്സ്  – ഹൊറർ  സിനിമ’ എന്ന പരസ്യത്തോടെ പുറത്തിറക്കിയ ഈ സിനിമ  കാണാൻ  കുടുംബ സമേതം ആരും വരേണ്ട എന്നും പ്രായ പൂർത്തിയായ യുവതീ  യുവാക്കൾക്കുള്ള സിനിമയാണിതെന്നും നിർമാതാവ് മുന്നറിയിപ്പും നൽകിയിരുന്നു . ഏറെ വിവാദമായ ഒരു സിനിമയായിരുന്നു സന്തോഷ് .പി ജയകുമാർ സംവിധാനം   ചെയ്ത ‘ഹര ഹര മഹാദേവകി’. ഗൗതം കാർത്തിക് ,നിക്കി ഗൽറാണി എന്നിവരായിരുന്നു  ഇതിൽ അഭിനയിച്ചത് . അശ്ലീല -ദ്വയാർത്ഥ സംഭാഷണങ്ങളും , രംഗങ്ങളും നിറഞ്ഞ’ഹര ഹര മഹാദേവകി’ കച്ചവടപരമായി വിജയവും ആയിരുന്നു . ചെറുപ്പക്കാരെ രസിപ്പിക്കാൻ നിശ്ചയിച്ചു കൊണ്ടായിരുന്നു സംവിധായകൻ ഈ സിനിമ പടച്ചത്. അതേ ചുവടു പിടിച്ചു കൊണ്ട്  സന്തോഷ് .പി ജയകുമാർ സംവിധാനം ചെയ്തിരിക്കുന്ന രണ്ടാമത്തെ സിനിമയാണ് ‘ഇരുട്ട് അറയിൽ മുരട്ടു കുത്ത് ‘. ഇക്കുറിയതും നായകസ്ഥാനത്ത് ഗൗതം കാർത്തിക്ക് തന്നെ.ദ്വയാർത്ഥ പ്രയോഗങ്ങൾ നിറഞ്ഞ അശ്ലീല ചിത്രമെന്ന് വ്യാഖ്യാനിക്കപ്പെട്ട ഈ സിനിമ പക്ഷെ  ബോക്സ് ഓഫീസിൽ  വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത് .ആദ്യം ചെറുപ്പക്കാർ മടിച്ചു മടിച്ചാണ് തിയറ്ററിൽ എത്തിയിരുന്നത് . പിന്നീട് ലിംഗ ഭേദമന്യേ ചെറുപ്പക്കാരും അവർക്കു പിന്നാലെ മുതിർന്നവരും തിയറ്ററിലേക്ക് ഇരച്ചു കയറുന്ന കാഴ്ചയാണിപ്പോൾ . തമിഴ് സിനിമയുടെ സംസ്കാരത്തെ തന്നെ  ‘ഇരുട്ട് അറയിൽ മുരട്ടു കുത്ത് ‘മാറ്റി മറിച്ചിരിക്കുന്നു . ചിത്രത്തെക്കുറിച്ചു  നിശിതമായ വിമർശനങ്ങളാണ് വന്നിരിക്കുന്നത് എങ്കിലും സിനിമയ്ക്ക് യുവാക്കളിൽ നിന്നും  വൻ വരവേൽപാണ്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്.  
 
യുവ നായക നിരയിൽ  ശ്രേദ്ധേയനായിക്കൊണ്ടിരിക്കുന്ന  ഗൗതം കാർത്തിക്കിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി ഭവിച്ചിരിക്കയാണ് ‘ഇരുട്ട് അറയിൽ മുരട്ടു കുത്ത് ‘.യൗവ്വന കാലത്തു സുഖ ഭോഗങ്ങൾ അനുഭവിക്കാൻ കഴിയാതെ പോയ ഒരു പെണ്ണിന്റെ ആത്മാവ്  നിഷ്കളങ്കരായ രണ്ട് ചെറുപ്പക്കാരുടെ കാമുകിമാർക്കൊപ്പം പ്രേതമായി  വന്ന് , ചെറുപ്പക്കാരെ പ്രാപിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം . ഒരു പ്ലേബോയ് നായക കഥാപാത്രമാണ് ഗൗതം കർത്തിക്കിന്റേത് .വൈഭവി ഷണ്ഡീല്യയാണ് നായിക.യാഷികാ ആനന്ദ് ,ചന്ദ്രികാ രവി  എന്നിവർ ഉപനായികമാരായി എത്തുന്നു . മധുമിതാ ,ജോൺ വിജയ് ,മൊട്ട രാജേന്ദ്രൻ ,സതീഷ് ,കരുണാകരൻ ,ബാല ശരവണൻ   എന്നിവരും പ്രധാന അഭിനേതാക്കളാണ്. ഹൊററും നർമ്മവും ഗ്ലാമറും ചേരും പടി ചേർത്ത സെൻസേഷണൽ  സിനിമയായ  ‘ഇരുട്ട് അറയിൽ മുരട്ടു കുത്ത് ‘ ശിവഗിരി ഫിലിംസ്   മെയ് 18 ന്  കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു .പരുത്തി വീരൻ, സിംങ്കം ,സിരുത്തൈ , മാസ്സ് ,താനാ സേർന്താ കൂട്ടം, ഹര ഹര മഹാദേവകി മുതലായ  ഒട്ടനവധി സിനിമകൾ എടുത്തിട്ടുള്ള     ‘സ്‌റ്റുഡിയോ  ഗ്രീൻ’  കെ.ഈ .ജ്ഞാനവേൽ രാജയാണ് ട്രെൻഡ് സെറ്ററായിരിക്കുന്ന ഇരുട്ട് അറയിൽ മുരട്ടുകുത്തിന്റെ  നിർമ്മാതാവ് .
സി.കെ.അജയ് കുമാർ  
Show Less

No comments Yet

SLIDESHOW

LATEST VIDEO