‘കാലാ’യ്ക്ക് കാലാവസ്ഥ അനുകൂലമോ?

'കബാലി'ക്ക് ശേഷം പാ. രജിത് സംവിധാനം ചെയ്യുന്ന 'കാലാ' നാളെ മുതല്‍ കേരളമുള്‍പ്പെടെ ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. 2016 ജൂലൈ 22നായിരുന്നു 'കബാലി' റിലീസ് ചെയ്തത്. ഏകദേശം 2 വര്‍ഷങ്ങള്‍ക്കിപ്പുറം 'കാലാ'യുമായി എത്തുമ്പോള്‍ രജനീ... Read More

‘കബാലി’ക്ക് ശേഷം പാ. രജിത് സംവിധാനം ചെയ്യുന്ന ‘കാലാ’ നാളെ മുതല്‍ കേരളമുള്‍പ്പെടെ ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. 2016 ജൂലൈ 22നായിരുന്നു ‘കബാലി’ റിലീസ് ചെയ്തത്. ഏകദേശം 2 വര്‍ഷങ്ങള്‍ക്കിപ്പുറം ‘കാലാ’യുമായി എത്തുമ്പോള്‍ രജനീ ആരാധകരെപ്പോലെ പ്രേക്ഷകരും ആകാംക്ഷാഭരിതരാണ്. രണ്ട് ചിത്രങ്ങളുടേയും റിലീസ് സമയം ഏകദേശം ഒന്നാണെങ്കിലും സാഹചര്യം വ്യത്യസ്തമാണ്. 2016 ല്‍ കബാലി ഏറെ കൊട്ടിഘോഷിച്ച്, സ്പൈയ്സ്ജെറ്റ് വിമാനത്തില്‍വരെ ചിത്രത്തിന്‍റെ പരസ്യം നല്‍കുകയും ഇന്ത്യയിലേയ്ക്ക് ചിത്രം കാണാന്‍വരുന്നവര്‍ക്ക് വന്‍ ഓഫറുമൊക്കെ ഒരുക്കിയുമൊക്കെയായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നത്. എന്നാലിപ്പോള്‍ നേരെ വിപരീതമായി രജനിയുടെ രാഷ്ട്രീയപ്രവേശനവും, തൂത്തുക്കുടി വെടിവെയ്പ്പും, കര്‍ണ്ണാടകയിലെ കാവേരിപ്രശ്നവും, രജനീവിരുദ്ധപ്രചരണവുമൊക്കെ ചിത്രത്തിനെ പ്രതികൂലമായി ബാധിക്കുമോ എന്ന് അണിയറപ്രവര്‍ത്തകരോടൊപ്പം ആരാധകരും ആശങ്കയിലാണ്. സിനിമ ലോകമെമ്പാടും റിലീസ് ചെയ്യുമ്പോഴും കര്‍ണ്ണാടകയില്‍ ചിത്രത്തിനെതിരെ വന്‍പ്രതിഷേധമാണുള്ളത്. ചിത്രം അവിടെ പ്രദര്‍ശിപ്പിക്കാനുള്ള സാദ്ധ്യതയും കുറവാണ്.

 

അന്താരാഷ്ട്രഅധോലോക നായകന്‍റെ കഥ പറഞ്ഞ കബാലിയില്‍നിന്നും വ്യത്യസ്ഥമായി ബോംബയിലെ അധോലോക സംഭവവികാസങ്ങളാണ് കാലായുടെ ഇതിവൃത്തം. കരികാലന്‍ എന്ന ഡോണായി രജനികാന്തിന്‍റെ രണ്ടുവര്‍ഷത്തിനുശേഷമുള്ള വരവ്, സിനിമാസ്വാദകരെപ്പോലെ രാഷ്ട്രീയക്കാരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രജനിയുടെ രാഷ്ട്രീയപ്രവേശന വിളംബരത്തിനുശേഷംവരുന്ന ആദ്യ ചിത്രത്തില്‍ ഒരുപക്ഷേ സ്ഥിരം പഞ്ച്ഡയലോഗുകള്‍ തങ്ങള്‍ക്കെതിരെയുണ്ടാകുമോ എന്നാണ് തമിഴകത്തെ നേതാക്കളുടെ പരിഭ്രമം. ചിത്രത്തിന്‍റെ ട്രെയ്ലറും ടീസറുമൊക്കെ കോടിക്കണക്കിന് ആളുകളാണ് യൂട്യൂബിലൂടെയും മറ്റും കണ്ടത്. അതുതന്നെയാണ് രജനിയോടുള്ള ആരാധകരുടെ ആവേശമിന്നും കുറഞ്ഞിട്ടില്ലായെന്നതിന്‍റെ തെളിവാണ്.

 

നാനാപടേക്കര്‍, സമുദ്രക്കനി എന്നിവരോടൊപ്പം ബോളിവുഡ്ഡ്താരം ഹുമാഖുറേഷിയും ചിത്രത്തിലൊന്നിക്കുന്നു. ധനുഷിന്‍റെ വണ്ടര്‍ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന പാ.രജിത്തിന്‍റെ കാലായുടെ വിജയപരാജയങ്ങള്‍ക്കനുസരിച്ചായിരിക്കും, രജനിയുടെ രാഷ്ട്രീയഭാവിയും, പാ.രജിത്തന്‍റെ സിനിമാജീവിതവും കാത്തിരുന്നുകാണാം കാലായിലൂടെ എന്തൊക്കെ സംഭവിക്കുമെന്ന്.

Show Less

No comments Yet

SLIDESHOW

LATEST VIDEO