ജാന്‍വിയുടെ സോഷ്യല്‍മീഡിയ പ്രിയം

ബോണികപൂര്‍-ശ്രീദേവി ദമ്പതികളുടെ മൂത്തമകളായ ജാന്‍വികപൂര്‍ 'ദഡക്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറുവാന്‍ ഒരുങ്ങുകയാണ്. ശശാങ്ക് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ജോഹറാണ്. സിനിമാപ്രവേശനത്തിനുമുമ്പുതന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ജാന്‍വിക്ക് ഏറെ ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. താരസന്തതികളുടെ അരങ്ങേറ്റം... Read More

ബോണികപൂര്‍-ശ്രീദേവി ദമ്പതികളുടെ മൂത്തമകളായ ജാന്‍വികപൂര്‍ ‘ദഡക്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറുവാന്‍ ഒരുങ്ങുകയാണ്. ശശാങ്ക് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ജോഹറാണ്. സിനിമാപ്രവേശനത്തിനുമുമ്പുതന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ജാന്‍വിക്ക് ഏറെ ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. താരസന്തതികളുടെ അരങ്ങേറ്റം എന്നും കൗതുകത്തോടെ കാണുന്ന ആരാധകര്‍ക്ക് ശ്രീദേവിയുടെ വിയോഗത്തോടെ ജാന്‍വിയോടുള്ള പ്രിയം വര്‍ദ്ധിച്ചിരിക്കുകയാണ്. ഏറെ പക്വതയുള്ള കുട്ടിയാണ് ജാന്‍വിയെന്നാണ് കരണ്‍ജോഹറിന്‍റെ അഭിപ്രായം. സിനിമാലോകത്തിന്‍റെ തന്നെ മാനസികപിന്തുണയുമായാണ് ജാന്‍വിയുടെ ചിത്രം മുന്നേറുന്നത്. ഇടവേളകളില്‍ അമ്മയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ജാന്‍വിയുടെ ഓര്‍മ്മകള്‍ ഹൃദയഭേദകമാണെന്നാണ് സെറ്റിലുള്ളവരുടെ അഭിപ്രായം. ഇന്നത്തെ യുവതലമുറയിലെ കുട്ടികളെപ്പോലെതന്നെ ജാന്‍വിക്കും സെല്‍ഫിഭ്രമം ഏറെയാണ്. അതിനാല്‍തന്നെ ആദ്യനായകനായ ഇഷാനുമായുള്ള ചിത്രങ്ങള്‍ പുറത്തുവിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കരണ്‍ജോഹര്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO