ജയറാമും അനുശ്രീയും ആദ്യമായി

ജയറാമും അനുശ്രീയും ആദ്യമായി ജോഡി ചേരുന്ന ചിത്രമാണ് സലിംകുമാര്‍ സംവിധാനം ചെയ്യുന്ന 'ദൈവമേ കൈ തൊഴാം കെ. കുമാറാകണം'. ജയറാമേട്ടന്‍റെ മറ്റുചില പ്രോജക്ടുകളില്‍ നായികയാകാനുള്ള ഓഫറുണ്ടായിരുന്നുവെങ്കിലും അന്നൊന്നും അത് യാഥാര്‍ത്ഥ്യമായില്ല. കെ. കുമാര്‍ എന്ന... Read More

ജയറാമും അനുശ്രീയും ആദ്യമായി ജോഡി ചേരുന്ന ചിത്രമാണ് സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’. ജയറാമേട്ടന്‍റെ മറ്റുചില പ്രോജക്ടുകളില്‍ നായികയാകാനുള്ള ഓഫറുണ്ടായിരുന്നുവെങ്കിലും അന്നൊന്നും അത് യാഥാര്‍ത്ഥ്യമായില്ല. കെ. കുമാര്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നതെങ്കില്‍ കുമാറിന്‍റെ ഭാര്യ നിര്‍മ്മലയുടെ വേഷമാണ് അനുശ്രീ ചെയ്യുന്നത്.

 

 

‘ഈ സിനിമയിലെ നിര്‍മ്മല ഒരു നാടന്‍ പെണ്ണാണ്. ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഒരു കഥയാണ് പറയുന്നത്. മലയാളി പ്രേക്ഷകര്‍ ഒരു നാടന്‍ പെണ്ണിന്‍റെ അല്ലെങ്കില്‍ ഒരു ഭാര്യയുടെ വേഷത്തിലൊക്കെയാണ് എപ്പോഴും എന്നെ കണ്ടിട്ടുള്ളത്. നിര്‍മ്മലയും ആ ജനുസ്സില്‍പെട്ട ഒരു കഥാപാത്രം തന്നെയാണ്. എന്നാല്‍, ഇടയ്ക്ക് നിര്‍മ്മല അല്‍പ്പം ബോള്‍ഡാകുന്നുമുണ്ട്. ഒരു സാമൂഹ്യപ്രവര്‍ത്തകനായും ഒക്കെ വരുമ്പോഴാണത്.’
ചിരിക്കും ചിന്തകള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ഒരുപാട് രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. അതുപോലെതന്നെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന ഒരു സിനിമയും കൂടിയാണിത്. ആ രംഗങ്ങളൊക്കെ കാണുമ്പോള്‍ നമുക്ക് തോന്നിപ്പോകും. ഈ പറയുന്നതല്ലെ ശരിയെന്ന്. അത്തരത്തിലുള്ള ചില മുഹൂര്‍ത്തങ്ങളും ഈ സിനിമയിലുണ്ട്. അതെല്ലാം കുറെ നല്ല ഫാക്ടേഴ്സ് തന്നെയാണ്.’
– അനുശ്രീ പറയുകയുണ്ടായി.

Show Less

No comments Yet

SLIDESHOW

LATEST VIDEO